anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ലഹരി ഉപയോഗിച്ച വിദ്യാർത്ഥികളെ അധ്യാപകരെ അറിയിച്ചതിന് പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ആക്രമണമെന്ന് പരാതി

*പെരിന്തൽമണ്ണ:: ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികളെക്കുറിച്ച് അധ്യാപകരെ അറിയിച്ചതിന് ആനമങ്ങാട് ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ആക്രമണമുണ്ടായതായി പരാതി. ചുറ്റിക ഉപയോഗിച്ച് തലയ്ക്കും മുഖത്തും അടിച്ചെന്നാണ് വിദ്യാർത്ഥി പറഞ്ഞത്.

പരിക്കേറ്റ വിദ്യാർത്ഥിയെ ആദ്യം ഗവൺമെന്റ് ആശുപത്രിയിലും പിന്നീട് മൗലാന ആശുപത്രിയിലും എത്തിച്ചു. ഇതിന് മുമ്പ് മണലായ റോഡിൽ വെച്ച് കത്തി കാട്ടി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാർത്ഥി ആരോപിച്ചു.

സ്കൂളിലെ ചില വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നതായി അധ്യാപകരെ അറിയിച്ചിരുന്നുവെന്നാണ് വിദ്യാർത്ഥിയുടെ മൊഴി.

സംഭവത്തെക്കുറിച്ച് പെരിന്തൽമണ്ണ എസ്.ഐ. അൻവർ സാദിഖിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്കൂളിലെത്തി അന്വേഷണം നടത്തി.

സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന വിദ്യാർത്ഥികൾക്കെതിരെയും വിദ്യാർത്ഥികൾക്ക് ലഹരി എത്തിക്കുന്ന സംഘത്തിനെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെട്ടു.

#

Spread the News

Leave a Comment

IMG 20260806 WA0051