anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കരിമ്പയ്ക്ക് സമീപം കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് സൈക്കിൾ യാത്രക്കാരൻ ദാരുണമായി മരിച്ചു.

പാലക്കാട്: കരിമ്പയ്ക്ക് സമീപം കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് സൈക്കിൾ യാത്രക്കാരൻ ദാരുണമായി മരിച്ചു. കാരക്കുറുശ്ശി ആനപ്പറമ്പ് കണ്ണത്ത് വീട്ടിൽ രാമൻകുട്ടി (58) ആണ് മരിച്ചത്.

വൈകുന്നേരം 5:45-ഓടെ കരിമ്പ പള്ളിപ്പടിയിലായിരുന്നു അപകടം നടന്നത്. റോഡരികിലൂടെ പോവുകയായിരുന്ന സൈക്കിളിലേക്ക് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചുകയറുകയായിരുന്നു. പൂർണ്ണമായും ബസിനടിയിൽപ്പെട്ട രാമൻകുട്ടിയെ ഉടൻ തന്നെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പൊലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.

Spread the News

Leave a Comment

IMG 20260806 WA0051