പട്ടാമ്പി. ഓപ്പറേഷൻ തണ്ടറിൻ്റെയും സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെയും ഭാഗമായിvപട്ടാമ്പി റെയ്ഞ്ചിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ കെ. കെ. ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ മുതുതല, കോഴിക്കോട്ടിരി ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കോഴിക്കോട്ടിരിയിലെ മുതുതല പഞ്ചായത്ത് വക കണ്ണാടിച്ചി കുളത്തിന് കിഴക്കേ അരികിലുള്ള മുളം കൂട്ടത്തിന് സമീപം വെച്ച് ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ട 1,000 ലിറ്റർ വാഷ് പിടികൂടി.
റെയ്ഡിൽ പട്ടാമ്പി എക്സൈസ് റെയ്ഞ്ചിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.ഒ. പ്രസന്നൻ, സിവിൽ എക്സൈസ് ഓഫീസർ രാജേഷ് ഇ.ആർ എന്നിവർ പങ്കെടുത്തു.