കൊച്ചി. ജയരാജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവ ചടങ്ങ് (RAIN International Nature Film Festival – RINFF 2026) 2026 ഒക്ടോബർ 29 ന് രാവിലെ 10.30ന്
ആലുവ എസ്‌സിഎംഎസ് സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റിൽ ആരംഭിക്കും.
സിനിമയെ പരിസ്ഥിതി ബോധവൽക്കരണത്തിനും പ്രകൃതിസംരക്ഷണത്തിനുമുള്ള ശക്തമായ മാധ്യമമായി ഉപയോഗിക്കുക എന്നതാണ് മേളയുടെ പ്രധാന ലക്ഷ്യം. ഇന്ത്യയിലെയും വിദേശത്തെയും പ്രകൃതി, വന്യജീവി, പരിസ്ഥിതി വിഷയങ്ങളിലുള്ള സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. പഠനപരിപാടികൾ, സംവാദങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
ഈ വർഷത്തെ മേളയിൽ ഇറാൻ പ്രത്യേക രാജ്യമായും മിസോറം പ്രത്യേക സംസ്ഥാനമായും അവതരിപ്പിക്കപ്പെടും. വിവിധ രാജ്യങ്ങളിലെ പ്രകൃതിയും വന്യജീവികളും പരിസ്ഥിതി സംരക്ഷണവും പ്രമേയമാക്കിയ സിനിമകളിലൂടെ പ്രേക്ഷകർക്ക് പുതിയ കാഴ്ചപ്പാടുകൾ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.
പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ മുരളെ തുമ്മാരുകുടിക്ക് RINFF നേച്ചർ അവാർഡ് സമ്മാനിക്കും.
പ്രകൃതിയെയും പരിസ്ഥിതിയെയും കുറിച്ചുള്ള അവബോധം വളർത്തുന്നതിനും സിനിമയിലൂടെ പ്രകൃതിസംരക്ഷണ സന്ദേശം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവം വേദിയൊരുക്കുന്നു.
മേള: RINFF 2026
തീയതി: 2026 ഒക്ടോബർ 29–31
വേദി: എസ്‌സിഎംഎസ് സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റ്, ആലുവ
സംഘാടകർ: ജയരാജ് ഫൗണ്ടേഷൻ.