anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

എസ്.ഡി.ടി.യു പാലക്കാട് ജില്ലാ ക്യാമ്പ് ‘ദിശ 2–2026’ ഒറ്റപ്പാലത്ത് നടന്നു

പാലക്കാട്: എസ്.ഡി.ടി.യു പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ദിശ 2–2026’ ജില്ലാ ക്യാമ്പ് ഒറ്റപ്പാലം ശാലൂസ് ഹാളിൽ നടന്നു. ബുധനാഴ്ച രാവിലെ പത്തിന് നടന്ന ക്യാമ്പ് എസ്.ഡി.ടി.യു സംസ്ഥാന സമിതി അംഗം ഇസ്മായിൽ കമ്മന ഉദ്ഘാടനം ചെയ്തു.IMG 20261028 WA0009 (1)

നിലവിലുള്ള തൊഴിലാളി സംഘടനകളുടെ പോരായ്മകൾ പരിഹരിക്കുക എന്നതിലുപരി തൊഴിലാളികളെ ചൂഷകരിൽനിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്.ഡി.ടി.യു പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ക്യാമ്പിൽ സംസാരിച്ച എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് ഷെരീഫ് പട്ടാമ്പി, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള കാലഘട്ടത്തിൽ ട്രേഡ് യൂണിയനുകൾ കേവലം സമരസംഘങ്ങൾ എന്ന നിലയിൽനിന്ന് സമൂഹത്തിന്റെ നയരൂപീകരണങ്ങളിൽ പങ്കാളികളാകുന്ന ശക്തമായ രാഷ്ട്രീയ-സാമൂഹിക ശക്തിയായി വളർന്നുവെന്ന് പറഞ്ഞു. രാജ്യത്തെ ട്രേഡ് യൂണിയൻ രംഗത്ത് തിരുത്തൽ ശക്തിയായി എസ്.ഡി.ടി.യു വളരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ സെഷനുകളിലായി സംസ്ഥാന സമിതി അംഗം സുലൈമാൻ റോഡ് വിള ക്ഷേമനിധിയെക്കുറിച്ചും എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് യാക്കൂബ് സംഘടനാ പ്രവർത്തനത്തെക്കുറിച്ചും തൃശൂർ ജില്ലാ ട്രഷറർ ഷമീർ കൈപ്പമംഗലം വികസനത്തെക്കുറിച്ചും ക്ലാസുകൾ നയിച്ചു.
എസ്.ഡി.ടി.യു ജില്ലാ പ്രസിഡന്റ് അക്ബർ ഷൊർണൂർ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് നജീബ് മണ്ണാർക്കാട് സ്വാഗതം പറഞ്ഞു. എസ്.ഡി.ടി.യു ജില്ലാ കമ്മിറ്റി അംഗം മുത്തു കൊപ്പം ക്യാമ്പിന് അഭിവാദ്യങ്ങൾ അർപ്പിച്ചു. ജില്ലാ ട്രഷറർ അസീസ് പട്ടാമ്പി നന്ദി പറഞ്ഞു.

Spread the News

Leave a Comment

IMG 20260806 WA0051