പാലക്കാട്. ഇൻസൈറ്റ് ദ് ക്രിയേറ്റിവ് ഗ്രൂപ്പ് നിർമ്മിച്ചു . ഫറൂഖ് അബ്ദുൾ റഹിമാൻ സംവിധാനം ചെയ്ത ‘ ഒഴിയാതെ’ എന്ന ചലച്ചിത്രം ജനനിബിഢമായ ഏഴാംവാരത്തിൽ പ്രദർശനം തുടരുന്നു.
‘ഒഴിയാതെ’ സിനിമയുടെ വിജയകരമായ പ്രദർശനം അൻപതു ദിവസം പൂർത്തിയാക്കുന്നതിൻറെ ആഹ്ളാദം പങ്കുവയ്ക്കുന്ന ‘ആഘോഷസംഗമം’ 2026 ഒക്ടോബർ 30-ാം തിയ്യതി പുതുനഗരം ന്യൂ തിയറ്ററിൽ വച്ചു നടത്തുകയാണ്. അന്നേ ദിവസത്തെ 11 മണിക്കുള്ള പ്രദർശനം കഴിഞ്ഞ്, ഒരു മണിക്കു ശേഷമായിരിക്കും സംഗമം നടക്കുക.
‘ഒഴിയാതെ’ ചലച്ചിത്രത്തിന്റെ അണിയറ പ്രവർത്തകരോടൊപ്പം, പാലക്കാട്ടെ രാഷ്ട്രീയ-സാമൂഹ്യ കലാ-സാംസ്കാരിക രംഗങ്ങളിലെ മുന്നണിപ്രവർത്തകരും ഒത്തുചേരും.