anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സി. കെ. നായിഡു ട്രോഫിയിൽ വിദർഭയോട് ലീഡ് വഴങ്ങി കേരളം

നാഗ്പൂർ: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ കേരളത്തിനെതിരെ വിദർഭയ്ക്ക് 146 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 265 റൺസിന് അവസാനിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മന്ഥർ ഗോദ്മരെയുടെ ബൗളിങ്ങാണ് കേരള ബാറ്റിങ് നിരയെ തകർത്തത്. വിദർഭ ആദ്യ ഇന്നിങ്സിൽ 411 റൺസാണ് നേടിയത്.

മികച്ചൊരു തുടക്കത്തിന് ശേഷം മധ്യനിരയും വാലറ്റവും അവസരത്തിനൊത്ത് ഉയരാതെ പോയതാണ് മത്സരത്തിൽ കേരളത്തിന് തിരിച്ചടിയായത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 111 റൺസെന്ന നിലയിലാണ് കേരളം മൂന്നാം ദിവസം കളി തുടങ്ങിയത്. സ്കോർ 144ൽ നിൽക്കെ 52 റൺസെടുത്ത എ.കെ. ആകർഷിന്റെ വിക്കറ്റ് നഷ്ടമായി. വൈകാതെ 72 റൺസെടുത്ത എസ്.എസ്. അക്ഷയും മടങ്ങി. ക്യാപ്റ്റൻ അഹ്മദ് ഇമ്രാനും ഗോവിന്ദ് ദേവ് പൈയും ചേർന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ 54 റൺസ് പിറന്നു.

എന്നാൽ മന്ഥർ ഗോദ്മരെയുടെ പന്തിൽ 19 റൺസെടുത്ത ഗോവിന്ദ് ദേവ് പൈ പുറത്തായതോടെ കേരളത്തിന്റെ ബാറ്റിങ് തകർച്ചയ്ക്ക് തുടക്കമായി. അഹ്മദ് ഇമ്രാൻ 40 റൺസുമായി മടങ്ങി. തുട‍ർന്ന് വിക്കറ്റുകൾ മുറയ്ക്ക് വീണതോടെ കേരളത്തിൻ്റെ ഇന്നിങ്സ് 265ൽ അവസാനിച്ചു. 46 റൺസെടുക്കുന്നതിനിടയിലാണ് കേരളത്തിന്റെ അവസാന ഏഴ് വിക്കറ്റുകൾ വീണത്. ഇതിൽ അഞ്ചും വീഴ്ത്തിയത് മന്ഥർ ഗോദ്മരെയാണ്.

Spread the News

Leave a Comment

IMG 20260806 WA0051