anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഭക്ഷ്യഭദ്രത ഉറപ്പാക്കാൻ സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷൻ* *പറമ്പിക്കുളത്ത് സന്ദർശനം നടത്തി*

ഭക്ഷ്യഭദ്രത സൗഹൃദപരവും ഉത്തരവാദിത്വപരവുമായി നടപ്പാക്കണമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ. പറമ്പിക്കുളം മേഖലയിലെ സുങ്കം,അഞ്ചാംകോളനി,എർത്ത് ഡാം എന്നീ ഉന്നതികൾ,തൂണക്കടവ് ഗവ. ട്രൈബൽ വെൽഫെയർ എൽ.പി. സ്കൂൾ, അങ്കണവാടികൾ, കുടുംബശ്രീ കരകൗശല യൂണിറ്റ്, റേഷൻ കടകൾ എന്നിവിടങ്ങളിൽ കമ്മീഷൻ ചെയർപേഴ്സൺ ഡോ. ജിനു സക്കറിയ ഉമ്മൻ, കമ്മീഷൻ അംഗം മുരുകേഷ് ചെറുനാലി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സന്ദർശനത്തിലാണ് നിർദ്ദേശം നൽകിയത്.

ദേശീയ ഭക്ഷ്യ ഭദ്രത നിയമം 2013 പ്രകാരം വിവിധ വകുപ്പുകൾ നടത്തുന്ന പദ്ധതി പ്രവർത്തനങ്ങൾ കമ്മീഷൻ വിലയിരുത്തി.
കുട്ടികൾ സ്കൂളുകളിലേക്കും അങ്കണവാടികളിലേക്കും കൃത്യമായി എത്തുന്നുണ്ടോയെന്നും, അവിടങ്ങളിൽ നൽകുന്ന ഭക്ഷണത്തിന്റെയും മറ്റ് സേവനങ്ങളുടെയും നിലവാരവും കമ്മീഷൻ വിലയിരുത്തി.

കച്ചിത്തോട് കോളനിയിൽ സഞ്ചരിക്കുന്ന റേഷൻ കട അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും. ഇവിടെ പുതിയ അങ്കണവാടി അനുവദിക്കുന്നതിനും ശുപാർശ ചെയ്യും. ഉറവംപാടി കോളനിയിലെ താൽക്കാലിക അധ്യാപികയ്ക്ക് വേതനം ലഭിക്കാത്ത സാഹചര്യം പരിശോധിക്കും.

അഞ്ചാംകോളനി അങ്കണവാടിയിൽ വൈദ്യുതി തടസ്സപ്പെടുന്ന സാഹചര്യം പരിശോധിക്കാൻ മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനോട് കമ്മീഷൻ ആവശ്യപ്പെട്ടു.

ജില്ലാ സപ്ലൈ ഓഫീസർ എ.എസ് ബീന, ചിറ്റൂർ താലൂക്ക് സപ്ലൈ ഓഫീസർ മുസ്തഫ, ജൂനിയർ സൂപ്രണ്ട് രഞ്ജിനി,ശിശു വികസന വകുപ്പ്, ട്രൈബൽ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഫോറസ്റ്റ്, പോലീസ് ഉദ്യോഗസ്ഥർ എന്നീവർ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051