കേരളം സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2026 വർഷത്തെ ബാലസാഹിത്യ പുരസ്കാരങ്ങൾക്ക് കൃതികൾ ക്ഷണിച്ചു. 2023, 2024, 2025 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മികച്ച ബാലസാഹിത്യ കൃതികൾക്കാണ് പുരസ്കാരം നൽകുന്നത്. 20,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കഥ/ നോവൽ, കവിത, നാടകം, ശാസ്ത്രം, വൈജ്ഞാനികം (ശാസ്ത്രം ഒഴികെ), വിവർത്തനം/ പുനരാഖ്യാനം, ജീവചരിത്രം/ ആത്മകഥ, ചിത്രീകരണം, ചിത്രപുസ്തകം, പ്രൊഡക്ഷൻ എന്നിങ്ങനെ 10 വിഭാഗങ്ങളിലാണ് പുരസ്കാരം. മുൻവർഷങ്ങളിൽ പുരസ്കാരം ലഭിച്ച എഴുത്തുകാരുടെ കൃതികൾ അതേ വിഭാഗത്തിൽ വീണ്ടും പരിഗണിക്കില്ല. അവർക്ക് മറ്റ് വിഭാഗങ്ങളിലേക്ക് കൃതികൾ അയയ്ക്കാം. എഴുത്തുകാർക്കും പ്രസാധകർക്കും പുരസ്കാരത്തിനായി പുസ്തകങ്ങൾ അയയ്ക്കാം. പരിഷ്കരിച്ച പതിപ്പുകൾ അവാർഡിന് പരിഗണിക്കുന്നതല്ല. പുസ്തകത്തിന്റെ 4 കോപ്പി വീതം ഡയറക്ടർ, കേരളം സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളജ് കാമ്പസ്, പാളയം, തിരുവനന്തപുരം-34 വിലാസത്തിൽ നവംബർ 30ന് മുമ്പായി ലഭിക്കണം. മൊബൈൽ: 8547971483.