ചെർപ്പുളശ്ശേരി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യം നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഡൽഹിയിൽ സംഘടിപ്പിച്ച മഹാറാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ റാലി നടത്തി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും ജനാധിപത്യ സംരക്ഷണം മുൻനിർത്തിയും നവംബർ 1 ഞായറാഴ്ച ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ രാംലീലാ മൈതാനിയിൽ ഇന്ത്യാ സഖ്യം സംഘടിപ്പിച്ച മഹാറാലിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ചെർപ്പുളശ്ശേരിയിൽ റാലി സംഘടിപ്പിച്ചത്.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി. അക്ബർ അലി അധ്യക്ഷത വഹിച്ചു. ചെർപ്പുളശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷബീർ നീരാണി റാലി ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ചെയർമാൻ ടി. ഹരിശങ്കരൻ, വ്യാപാരി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി.ജി. ദീപേഷ്, നഗരസഭ പ്രതിപക്ഷ നേതാവ് കെ.എം. ഇസഹാക്ക്, ബ്ലോക്ക് സെക്രട്ടറി കെ.പി.എം. മുഹമ്മദാലി, ഉണ്ണി മഞ്ചക്കല്ല്, എം.എ. അബ്ദുൾ റഷീദ്, എം. ഗോവിന്ദൻകുട്ടി, എ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
കൗൺസിലർമാരായ പി. സുബീഷ്, സി.എം. പ്രജിത്ത്, അശോകൻ, ശ്രീലജ വാഴക്കുന്നത്, രശ്മി സുബീഷ്, സുമിത്ര വിനോദ് എന്നിവരും മണ്ഡലം ഭാരവാഹികളായ പി. പ്രഭാകരൻ, കെ.വി. ഇസ്മായിൽ, രതിദേവി, സുഭാഷ് മഞ്ചക്കല്ല്, കെ.വി. ശ്രീകുമാർ, ജയൻ നിരപ്പറമ്പിൽ, കെ. സതീശൻ, ശിവരാമൻ ഒങ്ങുംതറ, മണികണ്ഠൻ നിരപ്പറമ്പിൽ, ബഷീർ നിരപ്പറമ്പിൽ, കെ.ആർ. ലക്ഷ്മണൻ, ഒ.കെ. ചന്ദ്രൻ, ഹംസ കുറ്റിക്കോട്, സഞ്ജു ഹെൽത്ത് സെന്റർ, ചൈതന്യ, ദീപ്തി, നൂർജഹാൻ എന്നിവർ പങ്കെടുത്തു.
രാവിലെ 10 മണിക്ക് പുത്തനാൽക്കൽ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
