തൃത്താല. പരുതൂർ ഹൈസ്കൂളിലാണ് സംഭവത്തിന് ആസ്പദമായ കാര്യങ്ങൾ നടന്നത്. വീട്ടിൽ നിന്നും അമ്മയുടെ അലമാരയിൽ ഇരുന്ന ഒരു തോക്ക് ഒരു കുട്ടി സ്കൂളിൽ കൊണ്ടുവരികയും അത് പൊട്ടിച്ചു കാണിക്കുകയും ചെയ്തു. രണ്ടുതവണ വെടി പൊട്ടിയ ശബ്ദം കേട്ട് കുട്ടികൾ പരിഭ്രാന്തരായി ഓടി. ഒരു കുട്ടിയുടെ ദേഹത്താണ് വെടികൊണ്ടത്. ആ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോക്ക് സ്കൂളിൽ കൊണ്ടുവരുന്നതും മറ്റു കുട്ടികൾക്ക് കാ ണിക്കുന്നതും തികച്ചും ബാലിശമായ നടപടികൾ ആണെന്നാണ് ഹെഡ്മാസ്റ്റർ പറയുന്നത്. എന്നാൽ കുട്ടിയുടെ കയ്യിൽ നിന്നും തോക്ക് പൊട്ടിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് അടക്കമുള്ള പരിശോധനയിലൂടെ കാര്യങ്ങൾ കൃത്യമായി ശേഖരിച്ച് കേസെടുക്കാനുള്ളതാണെങ്കിൽ കേസെടുക്കും എന്നാണ് തൃത്താല എസ് ഐ സത്യജിത്ത് മാധ്യമങ്ങളെ അറിയിച്ചത്. മറ്റു കുട്ടികൾ പേടിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും നിയമനടപടികൾ ശക്തമാക്കണം എന്നും നാട്ടുകാരും പറയുന്നു.
പട്ടാമ്പി പരുതൂർ ഹൈസ്കൂളിൽ കുട്ടിയുടെ കയ്യിൽ നിന്നും തോക്കിൽ നിന്ന് വെടി പൊട്ടി മറ്റൊരു കുട്ടിക്ക് പരിക്കേറ്റു