anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ” പൂർത്തിയായി.

കൊച്ചി. ഉണ്ണി മുകുന്ദൻ നായകനാക്കി ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന “മാർക്കോ” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.
ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ
ഷെരിഫ് മുഹമ്മദ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, ജഗദീഷ്,ആൻസൺ പോൾ,കബീർ ദുഹാൻസിങ്, യുക്തിതരേജ,ദിനേശ് പ്രഭാകർ,മാത്യു വർഗീസ്, അജിത് കോശി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
പ്രശസ്ത നടൻ ഷമ്മി തിലകൻ്റെ മകൻ അഭിമന്യു തിലകൻ, ഇഷാൻ ഷൗക്കത്ത് എന്നിവരെ ഈ ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്നു.
ഒപ്പം നിരവധി പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി. തെലുങ്ക് തമിഴ്, കന്നഡ ഭാഷകളിലും അവതരിപ്പിക്കുന്ന “മാർക്കോ”പൂർണ്ണമായും ആക്ഷൻ ത്രില്ലർ,വയലൻസ് ചിത്രമാണ്.
ഇൻഡ്യൻ സ്ക്രീനിലെ ഏറെ ഹരമായ രവി ബസ്രൂർ സംഗീതം പകരുന്നു.ഛായാഗ്രഹണം-ചന്ദു സെൽവരാജ്,
എഡിറ്റിംഗ്-ഷെമീർ മുഹമ്മദ്,
കലാസംവിധാനം -സുനിൽ ദാസ്,
മേക്കപ്പ്-സുധി
സുരേന്ദ്രൻ,
കോസ്റ്റ്യുംസ്-ധന്യാ ബാലകൃഷ്ണൻ,
സ്റ്റിൽസ്-നന്ദുഗോപാലകൃഷ്ണൻ,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്,പ്രൊഡക്ഷൻ എക്സിക്കുട്ടീവ്-ബിനു മണമ്പൂർ,പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ,
പ്രൊമോഷൻ കൺസൾട്ടന്റ്-വിപിൻ കുമാർ മാർക്കറ്റിംഗ് 10ജി മീഡിയ.
കൊച്ചി,എഴുപുന്ന, കൊല്ലം,മൂന്നാർ എന്നിവിടങ്ങളിലായിരുന്നു “മാർക്കോ”യുടെ ലോക്കേഷൻസ്.
പി ആർ ഒ-എ എ എസ് ദിനേശ്.

Spread the News

Leave a Comment

IMG 20260806 WA0051