anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി പുത്തനാൽക്കൽ നവരാത്രി സംഗീതോത്സവത്തിന് ഒക്ടോബർ 3 നു തിരി തെളിയും

ചെർപ്പുളശ്ശേരി .നവരാത്രങ്ങൾ സംഗീത വിസ്മയം തീർക്കുന്ന ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ സംഗീതോത്സവത്തിന് ഒക്ടോബർ 3 വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് തിരി തെളിയും. പി മമ്മിക്കുട്ടി എം എൽ എ യുടെ അധ്യക്ഷതയിൽ വി കെ ശ്രീകണ്ഠൻ എംപി സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ പി രാമചന്ദ്രൻ, മണ്ണൂർ രാജകുമാരനുണ്ണി,പി ശ്രീകുമാർ, തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുക്കും.
ക്ഷേത്രത്തിൽ നവരാത്രി മണ്ഡപത്തിൽ ചടങ്ങുകളും കച്ചേരികളും നടക്കും.
Screenshot 20240928 174229 Drive
ആദ്യ ദിവസത്തെ കച്ചേരിയിൽ ഭരത് സുന്ദർ വായ്പാട്ട് അവതരിപ്പിക്കും. എസ് ആർ മഹാ ദേവ ശർമ വയലിനിലും പാലക്കാട് ഹരിനാരായണൻ മൃദംഗത്തിലും, ഉടുപ്പി ശ്രീകാന്ത് ഗഞ്ചിറയിലും പക്ക മേളമൊരുക്കും

Spread the News

Leave a Comment

IMG 20260806 WA0051