anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകളുമായി ഐ.സി.ടി. അക്കാദമി ഓഫ് കേരള

തിരുവനന്തപുരം: കേരള സര്‍ക്കാരിന്‍റെ പിന്തുണയോടെ, തിരുവനന്തപുരത്തെ ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകളിലെ ഓഫ്‌ലൈൻ, ഓൺലൈൻ ബാച്ചുകളിലേക്കാണ് നിലവിൽ പ്രവേശനം ആരംഭിച്ചിരിക്കുന്നത്. ഫുള്‍സ്റ്റാക്ക് ഡെവലപ്‌മെന്റ് (MERN, .NET), ഡാറ്റ സയന്‍സ് & അനലിറ്റിക്‌സ് എന്നീ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
ഓഫ്‌ലൈൻ പ്രോഗ്രാമുകളിൽ ഫുൾ സ്റ്റാക്ക് ഡെവലപ്‌മെൻ്റ് (MERN, .NET), ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്‌സ് എന്നിവ ഉൾപ്പെടുന്നു, തിരുവനന്തപുരത്തെ ടെക്‌നോപാർക്കിലുള്ള ICTAK ആസ്ഥാനത്തും ഇൻഫോപാർക്ക് കൊരട്ടിയിലുള്ള റീജിയണൽ ഓഫീസിലുമാണ് ക്ലാസുകൾ നടക്കുക. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് നൂറു ശതമാനം പ്ലേസ്‌മെന്റ് പിന്തുണ ലഭിക്കും.
കൂടാതെ, ഓൺലൈനായി ആറു മാസം ദൈർഘ്യമുള്ള ഫുള്‍സ്റ്റാക്ക് ഡെവലപ്‌മെന്റ് (MERN, JAVA, .NET), സൈബര്‍ സെക്യൂരിറ്റി, ഡാറ്റ സയന്‍സ് & അനലിസ്റ്റ്, സോഫ്റ്റ്‌വെയര്‍ ടെസ്റ്റിംഗ് എന്നീ പ്രോഗ്രാമുകളിലേക്കും ഇപ്പോൾ പ്രവേശനം നേടാം.
പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മുന്‍നിര ഐടി കമ്പനികളില്‍ 125 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഇന്റേണ്‍ഷിപ്പും, പഠന കാലയളവിൽ ലിങ്ക്ഡ്ഇന്‍ ലേണിങ് അല്ലെങ്കില്‍ അണ്‍സ്‌റ്റോപ് പ്രീമിയം എന്നിവ ഉപയോഗിക്കാനുള്ള ലൈസൻസും ലഭിക്കും. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾക്കും സ്കോളര്‍ഷിപ്പിനും അർഹതയുണ്ട്. ആദ്യം അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രോഗ്രാം ഫീസിൽ 10% കിഴിവ് ലഭിക്കുന്നതാണ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി 2025 ജനുവരി 31. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദർശിക്കൂ https://ictkerala.org/interest അല്ലെങ്കിൽ +91 75 940 51437, +91 90 481 85442 എന്നീ നമ്പറുകളിൽ ബന്ധപ്പെടൂ.

Spread the News

Leave a Comment

IMG 20260806 WA0051