anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സാങ്കേതികവിദ്യയും ചരിത്രവും വേർതിരിക്കാനാവാത്തത്: മനു എസ് പിള്ള

കൊച്ചി.സാങ്കേതികവിദ്യയും ചരിത്രവും വേ‍ർതിരിക്കാനാവാത്തതെന്ന് ചരിത്രകാരൻ മനു എസ് പിള്ള. മാറ്റമാണ് മുന്നോട്ടുള്ള വഴി, ഓരോ മാറ്റവും അവസരങ്ങൾ നൽകുന്നുണ്ടെന്ന് മനു പറഞ്ഞു. കൊച്ചി ജെയിൻ സ‍ർവ്വകലാശാലയിൽ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അച്ചടി സാങ്കേതികവിദ്യയുടെ കണ്ടുപിടുത്തം ക്രിസ്തുമതത്തിന്റെ വ്യാപനത്തിന് സഹായകരമായതെങ്ങനെയെന്ന് മനു ചൂണ്ടിക്കാട്ടി. “കണ്ടുപിടുത്തത്തിനുശേഷം, ബൈബിളിൻ്റെ വിവർത്തനം ചെയ്ത പകർപ്പുകൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ എത്തി. അത് ക്രിസ്തുമതത്തിൻ്റെ വ്യാപനത്തിന് വഴിയൊരുക്കി.” മനു പറഞ്ഞു.

“കൊളോണിയൽ കാലഘട്ടത്തിൽ ഹിന്ദുമതം എങ്ങനെ മാറി എന്നതിനെക്കുറിച്ചാണ് എന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ഗോഡ്‌സ്, ഗൺസ് ആൻഡ് മിഷനറി’ എന്ന പുസ്തകത്തിൽ പറയുന്നത്. ചരിത്ര കുതുകികളായവർക്ക് കഥകൾ കിട്ടാൻ ഒരു പ്രയാസവുമില്ല. കഥകൾ നമുക്ക് ചുറ്റിലുമുണ്ട്.”

“ശശി തരൂരിൽ നിന്നുമാണ് സമയനിഷ്ഠ പഠിച്ചത്. ഓഫീസിൽ തിരക്കാണെങ്കിൽ പോലും അദ്ദേഹം വീട്ടിൽ മടങ്ങിയെത്തുമ്പോൾ വ്യക്തിഗത കാര്യങ്ങൾക്കുള്ള സമയം കണ്ടെത്തും. അത് കണ്ടപ്പോൾ എനിക്ക് അമ്പരപ്പുണ്ടായി. അങ്ങനെയാണ് സമയനിഷ്ഠ പാലിക്കാൻ പഠിച്ചത്.”

മനുവിന്റെ ആദ്യ പുസ്തകമായ ദ ഐവറി ത്രോൺ: ക്രോണിക്കിൾസ് ഓഫ് ദി ഹൗസ് ഓഫ് ട്രാവൻകൂർ, തിരുവിതാംകൂറിൻ്റെ റീജൻ്റ് ആയിരുന്ന റാണി സേതു ലക്ഷ്മി ഭായിയുടെ ഭരണത്തെക്കുറിച്ചാണ്. അദ്ദേഹത്തിൻ്റെ മറ്റ് പുസ്തകങ്ങൾ ഇവയാണ്: റിബൽ സുൽത്താൻസ്, ദി കോർട്ടീസാൻ, ദി മഹാത്മാ ആൻഡ് ദി ഇറ്റാലിയൻ ബ്രാഹ്മിൻ, ഫാൾസ് അലൈസ്.

Spread the News

Leave a Comment

IMG 20260806 WA0051