anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കേരളം മുഴുവൻ പരിസ്ഥിതി ലോലം; സംസ്ഥാനത്തിന്റെ 30 ശതമാനവും ഭൂചലന സാധ്യതാ പ്രദേശങ്ങൾ

കൊച്ചി: കേരളം മുഴുവൻ പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കാൻ കഴിയുമെന്ന് എഴുത്തുകാരനും പരിസ്ഥിതി നിരീക്ഷകനും യുഎൻ പ്രതിനിധിയുമായ മുരളി തുമ്മാരുകുടി. ജെയിൻ സർവ്വകലാശാലയിൽ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ ‘നമുക്ക് പ്രകൃതിയെക്കുറിച്ച് സംസാരിക്കാം’ എന്ന വിഷയത്തിൽ പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കേരളം മുഴുവൻ പരിസ്ഥിതി ലോല പ്രദേശമാണ്, നാം അതിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കണം. പശ്ചിമഘട്ടം ദുർബലമായ ഒരു ആവാസവ്യവസ്ഥയാണ്. അത് നിലനിറുത്തിയില്ലെങ്കിൽ നമ്മൾ വലിയ പ്രതിസന്ധിയിലാകും. എന്നിരുന്നാലും, കേരളം മുഴുവൻ പരിസ്ഥിതി ലോലമാണ് എന്ന വസ്തുത നാം തള്ളിക്കളയേണ്ടതില്ല. നമ്മുടെ മധ്യപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും നാം ഒരുപോലെ ശ്രദ്ധകേന്ദ്രീകരിക്കണം.” മുരളി തുമ്മാരുകുടി പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാന്മാരാണ്, എന്നാൽ ഭൂമി നഷ്ടപ്പെടുമോയെന്ന പേടി ജനങ്ങൾക്കുണ്ട്. ഇത് പരിസ്ഥിതി സംരക്ഷണത്തിൽ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കുകയാണ്, തുമ്മാരുകുടി വ്യക്തമാക്കി.

“ഭൂതകാലത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞാൽ മാത്രമേ ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നമുക്ക് മനസ്സിലാകൂ.” ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ എസ് സി ത്രിപാഠി പറഞ്ഞു.

“മാനുഷിക ഇടപെടൽ മൂലമാണ് മണ്ണിടിച്ചിൽ ഉണ്ടാകുന്നതെന്ന് ഒരു പഠനവും സ്ഥിരീകരിച്ചിട്ടില്ല. ദുരന്തത്തെ അഭിമുഖീകരിക്കാൻ നാം എപ്പോഴും തയ്യാറായിരിക്കണം. കൂടാതെ ജനങ്ങൾക്ക് ഏറ്റവും വേഗത്തിൽ മുന്നറിപ്പ് കൊടുക്കാനുള്ള സംവിധാനം സജ്ജമാക്കുകയും വേണം.” കേരള സർവകലാശാല ജിയോളജി വിഭാഗത്തിലെ അസിസ്റ്റൻ്റ് പ്രൊഫസർ ഡോ സജിൻ കുമാർ പറഞ്ഞു.

പ്രകൃതിക്ഷോഭങ്ങളിൽ നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിന് നല്ല പുനരധിവാസ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ മറൈൻ സയൻസസ് സ്കൂൾ പ്രൊഫസർ സുനിൽ പി എസ് അഭിപ്രായപ്പെട്ടു.

“ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെ തയ്യാറാക്കിയ സംസ്ഥാനത്തിൻ്റെ ഭൂചലന ഭൂപടത്തിൽ, സംസ്ഥാനത്തിൻ്റെ 30 ശതമാനവും അതീവ അപകടസാധ്യതയുള്ള പ്രദേശങ്ങളാണ്.” കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിലെ (കുഫോസ്) പ്രൊഫസർ ഗിരീഷ് ഗോപിനാഥ് പറഞ്ഞു.

Spread the News

Leave a Comment

IMG 20260806 WA0051