anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ഡിജിറ്റൽ പത്രം പ്രകാശനം ചെയ്തു

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്ക്കൂളിൽ “തൂലിക” ഡി ജിറ്റൽ പത്രം ഡിസംബർ ലക്കം, പൂർവ്വ വിദ്യാർത്ഥിയും നബാർഡ് റിട്ട: ജനറൽ മാനേജരും ഗാന രചയിതാവുമായ ഡോ: ടി.വിലാസ ചന്ദ്രൻ പ്രകാശനം ചെയ്തു.പി ടി എ പ്രസിഡൻ്റ് കെ.ഷിജി അദ്ധ്യക്ഷത വഹിച്ചു.എൻ എസ് എസ് ഒറ്റപ്പാലം താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് എം.മോഹനൻ മുഖ്യാതിഥിയായി പങ്കെടുത്തു.പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ സ്വാഗതം പറഞ്ഞു.നബാർഡ് റിട്ട: ഡപ്യൂട്ടി ജനറൽ മാനേജർ ഉഷ, വേങ്ങശ്ശേരി സൗഹൃദ കൂട്ടായ്മ പ്രസിഡൻ്റ് ടി.വിജയനുണ്ണി എന്നിവർ ആശംസകൾ നേർന്നു.സ്റ്റാഫ് സെക്രട്ടറി കെ.അജിത് തമ്പാൻ നന്ദി രേഖപ്പെടുത്തി.പി.ഹർഷ തയ്യാറാക്കിയ’ എൻ എസ് എസ് ഹൈസ്കൂൾ വേങ്ങശ്ശേരിയുടെ ചരിത്രം’ ഡോ.വിലാസ ചന്ദ്രൻ പ്രകാശനം. ചെയ്തു.Img 20250128 Wa0194

Spread the News

Leave a Comment

IMG 20260806 WA0051