anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഏറെക്കാലത്തെ യാത്രാ ദുരിതത്തിന് അവസാനമാകുന്നു. ചെർപ്പുളശ്ശേരി പന്നിയംകുറിശ്ശി റോഡിന് പുതുക്കിയ ഭരണാനുമതി പി. മമ്മിക്കുട്ടി

ചെർപ്പുളശ്ശേരി. സംസ്ഥാന ബജറ്റിൽ നിന്നും നാല് കോടി രൂപ അനുവദിച്ച് നിർമ്മാണം ആരംഭിക്കാനിരിക്കെ ചെർപ്പുളശ്ശേരി സമഗ്ര കുടിവെള്ള പദ്ധതിയുടെയും അമൃത് പദ്ധതിയുടെയും പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റോഡ് കട്ട് ചെയ്യുന്നതിന് അനുമതി തേടിക്കൊണ്ട് കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ നഗരസഭയെ സമീപിക്കുന്നത്.

റോഡ് നിർമ്മാണം പൂർത്തിയായ ശേഷം യാതൊരു കാരണവശാലും പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് റോഡ് പൊളിക്കാൻ അനുവദിക്കില്ല എന്ന ഉറച്ച തീരുമാനം എടുത്തത്കൊണ്ട് കുടിവെള്ള പദ്ധതികളുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് പൂർത്തീകരിച്ച ശേഷം റോഡ് നിർമ്മാണം നടത്താമെന്ന് തീരുമാനിക്കുകയുണ്ടായി.

മുമ്പ് ഭരണാനുമതി ലഭ്യമായതാണെങ്കിലും നവീകരണ പ്രവർത്തി ആരംഭിക്കുന്നതിനു മുന്നോടിയായി നടത്തിയ സാങ്കേതിക പരിശോധനയിൽ പ്രതീക്ഷിച്ചതിൽ കൂടുതൽ മഴവെള്ളം കുത്തിയൊലിച്ചു വരുന്നതും ആവശ്യമായ വീതിയിൽ റോഡ് നിർമ്മിച്ചാൽ ഡ്രൈനേജ് നിർമ്മിക്കാൻ ആവശ്യമായ സ്ഥലം ലഭ്യമാവാത്തതും റോഡിന്റെ ആയുസിനെ ഗണ്യമായി കുറയ്ക്കും എന്ന് വിദഗ്ധ അഭിപ്രായം ഉയർന്നു വരികയുണ്ടായി.

ബി എം& ബി സി നിലവാരത്തിൽ റോഡ് ടാർ ചെയ്യുന്നതിന് പകരം ആധുനിക രീതിയിലുള്ള എം 30 ഗ്രേഡ് കോൺക്രീറ്റ് റോഡ് നിർമ്മിക്കുകയാണെങ്കിൽ റോഡ് താരരാവില്ലെന്നും കൂടുതൽ കാലം റോഡിന് ഈട് ലഭിക്കുമെന്നും കുറച്ചുകൂടി ദൂരം പദ്ധതിയുടെ ഭാഗമായി നവീകരിക്കാം എന്നും എൻജിനീയറിങ് വിഭാഗം അഭിപ്രായപ്പെട്ടതിനെ തുടർന്ന് പദ്ധതി എം 30 ഗ്രേഡ് കോൺക്രീറ്റ് ചെയ്തു റോഡ് നവീകരിക്കുന്നതിന് സർക്കാരിൽ നിന്നും അനുമതി ലഭ്യമാക്കുന്നതിന് അപേക്ഷ സമർപ്പിക്കുകയും തുടർച്ചയായ ഫോളോ അപ്പ് വഴി ഇന്ന് പുതുക്കിയ ഭരണാനുമതി ലഭ്യമാകുകയും ചെയ്തു.

പദ്ധതി ആരംഭിക്കുന്നതിലുണ്ടായ കാലതാമസം മൂലം പദ്ധതി നടപ്പിലാവില്ലെന്നും ജനങ്ങളെ പറഞ്ഞു പറ്റിക്കുകയാണെന്നും പ്രചരണം നടത്തിയ പലരും ഇത്തരം വസ്തുതകൾ മറച്ചുവെച്ചുകൊണ്ടാണ് ഈ രീതിയിലുള്ള കുപ്രചരണങ്ങൾ നടത്തിയത്.

ടെൻഡർ നടപടികൾ പൂർത്തീകരിച്ച് മാർച്ച് മാസത്തിൽ തന്നെ റോഡ് നവീകരണ പ്രവർത്തികൾ ആരംഭിക്കും.

Spread the News

Leave a Comment

IMG 20260806 WA0051