anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

നാസർ തൂത ഡ്രസ്സ് ബാങ്ക് അഞ്ചാം വാർഷികാഘോഷം ഫെബ്രുവരി 22 ശനിയാഴ്ച*

പെരിന്തൽമണ്ണ/തൂത. :വിവാഹദിനത്തിൽ ഏറ്റവും നല്ല വസ്ത്രം അണിയുക എന്നത് എല്ലാ വധൂവരന്മാരുടെയും വലിയ സ്വപ്‌നമാണ്. പക്ഷേ, സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ആ ആഗ്രഹം പൂർത്തീകരിക്കാൻ കഴിയാത്ത എത്രയോ സഹോദരിമാർ നമുക്കിടയിൽ ഉണ്ട്. അവരുടെ സ്വപ്‌നം പൂവണിയിക്കാനായി വിവാഹവസ്ത്രം സൗജന്യമായി നൽകുക എന്ന സദുദ്ദേശ്യത്തോടെ ജീവകാരുണ്യ പ്രവർത്തകൻ നാസർ തൂതയുടെ നേത്യത്വത്തിൽ പ്രവർത്തിക്കുന്ന പദ്ധതിയാണ് നാസർ തൂത ഡ്രസ്സ് ബാങ്ക്.

നാസർ തൂത ഡ്രസ്സ് ബാങ്ക് നിങ്ങളുടെ ഏവരുടെയും അകമഴിഞ്ഞ സഹായ സഹകരണത്തോടെ കേരളത്തിനകത്തും പുറത്തുമായി ജാതി മത ഭേദമന്യേ ആയിരത്തോളം നിർദ്ധന യുവതികൾക്ക് സൗജന്യമായി വിവാഹ വസ്ത്രം നൽകി വിജയകരമായ അഞ്ചുവർഷം പൂർത്തിയാക്കിയ വിവരം ഏവരേയും സസന്തോഷം അറിയിക്കുന്നു.

പ്രസ്തുത പദ്ധതിയുടെ അഞ്ചാം വാർഷികം 2025 ഫെബ്രുവരി 22 (ശനി) വൈകുന്നേരം 5.30 മുതൽ തൂത ഹൈസ്‌കൂൾപ്പടിയിൽ വെച്ച് നടത്തുമെന്ന്, ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സാംസ്‌കാരിക, രാഷ്ട്രീയ സിനിമാമേഖലകളിലെ പ്രശസ്തരുടെ സാന്നിധ്യം പരിപാടിക്ക് നിറം പകരും.വാർത്ത സമ്മേളനത്തിൽ നാസർ തൂത, പ്രോഗ്രാം കോഡിനേറ്റർ റാഷിദ്‌ തൂത ഡ്രസ്സ്‌ ബാങ്ക് രക്ഷാധികാരി ഗിരീഷ് ആലിപ്പറമ്പ് എന്നിവർ പങ്കെടുത്തു….

Spread the News

Leave a Comment