anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പ്രശാന്ത് നീൽ ജൂനിയർ എൻ ടി ആർ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

പാൻ ഇന്ത്യൻ ഹിറ്റുകളായ കെജിഎഫിന്റെയും, സലാറിന്റെയും വിജയത്തിന് ശേഷം പ്രശാന്ത് നീൽ ജൂനിയർ എൻ ടി ആറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. 2026 ജനുവരി 26 റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സ് ആണ് നിർമ്മിക്കുന്നത്. നിർമ്മാതാക്കൾ തന്നെയാണ് ഷൂട്ടിങ് സെറ്റിലെ ഒരു ചിത്രം പങ്കുവെച്ച്, വാർത്ത പ്രേക്ഷകരെ അറിയിച്ചത്.Img 20250221 Wa0043

ഇന്ത്യൻ സിനിമയുടെ ചരിത്രപുസ്തകങ്ങളിൽ അടയാളം ഇടാൻ, മണ്ണ് അതിന്റെ ഭരണത്തെ സ്വാഗതം ചെയ്യുന്നു’ എന്ന ക്യാപ്‌ഷനോട് കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആക്ഷന്റെയും ആവേശത്തിന്റെയും ഒരു പുതിയ അല ജനങ്ങളിലേക്ക് അടിക്കാൻ പോകുന്നു, എന്നും ടാഗ് ലൈനോട് കൂടിയാണ് ചിത്രീകരണം ആരംഭിച്ച ഒരു ചിത്രം അണിയറപ്രവർത്തകർ പങ്കുവച്ചത്. ‘ഇത് 20 വർഷം മുമ്പ് എന്റെ മനസ്സിൽ ഉടലെടുത്ത ഒരു ആശയമാണ്, പക്ഷേ സിനിമയുടെ വ്യാപ്തിയും ആഴവും എന്നെ പിന്തിരിപ്പിച്ചു. ഒടുവിൽ എന്റെ സ്വപ്ന പദ്ധതി യഥാർഥ്യമാക്കാനുള്ള വേദി ഇന്ന് ഒരുങ്ങുകയാണ്.” എന്നാണ് ചിത്രത്തേക്കുറിച്ച് പ്രശാന്ത് നീൽ നേരത്തെ ചിത്രത്തെക്കുറിച്ച് പറഞ്ഞത്.Img 20250221 Wa0044

കഴിഞ്ഞദിവസം ഹൈദരാബാദിൽ റാമോജി ഫിലിം സിറ്റിയിൽ 2000-ലധികം ജൂനിയർ ആർട്ടിസ്റ്റുകളുമായി ചിത്രീകരണം ആരംഭിച്ചു.വളരെ മുമ്പുതന്നെ പ്രഖ്യാപിച്ച ഈ ചിത്രം ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഈ ഷെഡ്യൂളിൽ, എല്ലാവരെയും അമ്പരപ്പിക്കുന്ന ഒരു വലിയ എപ്പിസോഡ് നിർമ്മാതാക്കൾ ചിത്രീകരിക്കും. അടുത്ത ഷെഡ്യൂൾ മുതൽ ജൂനിയർ എൻ‌ടി‌ആർ ജൂനിയർ ഷൂട്ടിംഗിൽ ചേരും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.Img 20250220 Wa0081(1)

Spread the News

Leave a Comment

IMG 20260806 WA0051