anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചയ്ക്ക് ആന ഇടഞ്ഞ സംഭവം പാപ്പന്റെ ഭാഗത്ത് നിന്ന് പിഴവ് ഉണ്ടെന്ന് പോലീസിന്റെ അന്വേഷണ റിപ്പോർട്ട് .

മലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചയ്ക്ക് എഴുന്നെള്ളിച്ച പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആന ഇടഞ്ഞു നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും തുമ്പി കൈയ്യിൽ കോരി എറിഞ്ഞതുമായി ബന്ധപ്പെട്ട് പരുക്ക് പറ്റിയ കൃഷ്ണൻ കുട്ടി മരിക്കുവാൻ ഇടയായ സംഭവത്തിൽ പാപ്പന്റെ ഭാഗത്ത് നിന്ന് പിഴവ് ഉണ്ടായെന്ന് പോലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു .Screenshot 20250313 192305 Drive
ആന ഇടയാൻ ഉണ്ടായ സംഭവത്തിലെ വീഴ്ചകൾ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് കാണിച്ച് ഹൈക്കോടതി അഭിഭാഷകൻ അഡ്വ . കുളത്തൂർ ജയ്‌സിങ് ഡിജിപി യ്ക്ക് നൽകിയ പരാതിയിലെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യത്തിലെ പിഴവുകളെക്കുറിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവി വ്യക്തമാക്കുന്നത് .
കഴിഞ്ഞ ജനുവരി എട്ടാം തീയതി പുലർച്ചെയാണ് തിരൂർ ബി . പി . അങ്ങാടി നേർച്ച നടക്കുന്ന ജാറം മൈതാനത്തേയ്ക്ക് നിയമ വ്യവസ്ഥകൾ പാലിക്കാതെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ ആനയെ പ്രവേശിപ്പിച്ച് ആനകളെ എഴുന്നള്ളിച്ച് നിർത്തുന്ന സമയം കൂച്ച് വിലങ്ങ് അണിഞ്ഞിരുന്നില്ല എന്നത് പാപ്പാന്റെ ഭാഗത്ത് നിന്നും വന്ന പിഴവാണ് . പരിപാടിയ്ക്ക് പോലീസ് അകമ്പടി ഉണ്ടായിരുന്നെങ്കിലും ബി പി അങ്ങാടി പള്ളി ഗ്രൗണ്ടിൽ അത്ഭുത പൂർവ്വമായ ജനത്തിരക്ക് ഉണ്ടായതിനാലും അഞ്ച് ആനകളെ ഒരുമിച്ച് അണിനിരത്തിയതിനാലും ആളുകൾക്ക് നിശ്ചിത അകലം പാലിക്കുവാൻ സാധിക്കാതെ വന്നിട്ടുള്ളതെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു .

Spread the News

Leave a Comment

IMG 20260806 WA0051