ചെർപ്പുളശ്ശേരി. നഗരസഭയിലെ പതിനഞ്ചാം വാർഡിൽ ഇത്തവണയും സ്ഥാനമുറപ്പിക്കാൻ വെൽഫെയർ പാർട്ടി രംഗത്തുണ്ട്. ഇത്തവണ വനിതാ സംവരണം ആയതിനാൽ വെൽഫെയർ പാർട്ടിയിലെ കഴിഞ്ഞവർഷത്തെ കൗൺസിലർ ഗഫൂറിന്റെ ഭാര്യയാണ് ഇത്തവണ മത്സരിക്കുന്നത്. സെമീറ ഗഫൂറിന് പതിനഞ്ചാം വാർഡിലെ ഓരോ വീട്ടുകാരെയും സുപരിചിതമാണ്.
മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പം മത്സരിച്ച ഡിവിഷനാണ് വെൽഫെയർ പാർട്ടി കഴിഞ്ഞതവണ സ്വന്തമാക്കിയത്. ആ ആത്മവിശ്വാസവും വോട്ടർമാരോട് ഉള്ള കടമയും ഇത്തവണയും അതേ ഡിവിഷനിൽ മത്സരിക്കാൻ വെൽഫെയർ പാർട്ടിക്ക് കരുത്തേകി. അതുകൊണ്ടുതന്നെ സെമീറ ഗഫൂർ ഇത്തവണയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.വാർഡിലെ വികസന പ്രവർത്തനങ്ങൾക്ക് സർക്കാരിൽ നിന്നും ലഭ്യമായ ഫണ്ടിൽ നിന്നും കമ്മീഷൻ പറ്റാതെ കൃത്യതയോടെ വിനിയോഗിച്ചുകൊണ്ട് ഉള്ള പ്രവർത്തനമാണ് കഴിഞ്ഞതവണ ഇവിടെ ജനങ്ങൾക്ക് മാതൃകയായി കാണിച്ചുകൊടുത്തത്. ആർക്ക് എന്ത് ആവശ്യങ്ങൾ ഉണ്ടെങ്കിലും അത് പ്രധാനമായും സാധിപ്പിച്ചു കൊടുക്കുക എന്ന തികച്ചും മാന്യമായ ഒരു പ്രവർത്തനത്തിലൂടെയാണ് വെൽഫെയർ പാർട്ടി പതിനഞ്ചാം വാർഡിൽ കഴിഞ്ഞ അഞ്ചുവർഷം ഭരണം കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ വോട്ടർമാർ തങ്ങളെ കൈവിടില്ലെന്ന് തികഞ്ഞ ബോധ്യത്തോടെ ഗഫൂറും ഭാര്യ സെമീറ ഗഫൂറും വോട്ടർമാരെ നേരിട്ട് കാണുന്നു.
ഗ്യാസ് സിലിണ്ടർ അടയാളത്തിലാണ് വെൽഫെയർ പാർട്ടി വോട്ട് തേടുന്നത്. ചെർപ്പുളശ്ശേരി പട്ടണത്തിലെ പ്രധാന ഭാഗമായ പുത്തനാൽക്കാവടങ്ങുന്ന പ്രദേശമാണ് പതിനഞ്ചാം വാർഡ്. നിരവധി വികസനങ്ങൾ കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഇവിടെ നടപ്പാക്കാൻ കഴിഞ്ഞു. എന്നാലും ഇനിയും ഒട്ടേറെ വികസനങ്ങൾ പതിനഞ്ചാം വാർഡിൽ നടപ്പാക്കാൻ ഉണ്ടെന്ന് സെമീറ ഗഫൂർ പറഞ്ഞു. അത് അടുത്ത അഞ്ചു വർഷം കൊണ്ട് ഘട്ടം ഘട്ടമായി നടപ്പാക്കി എടുക്കാനുള്ള തീവ്ര പരിശ്രമം നടത്തുമെന്നും സെമീറ പറയുന്നു.