anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വിശ്വാസക്കരുത്തിൽ സജീവ് സ്വാമി 10ാം വർഷവും അയ്യനെക്കണ്ടു

 ശബരിമല.   ഇരുകാലുകൾക്കും സ്വാധീനമില്ലെങ്കിലും ശരണവഴികളിൽ തളരാത്ത വിശ്വാസവുമായി എത്തിയ സജീവ് സ്വാമിക്ക് പതിനെട്ടാം പടിയിൽ പോലീസ് സേനാംഗങ്ങൾ താങ്ങായി. ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത തിരുവനന്തപുരം, ഭരതന്നൂർ സ്വദേശിയായ സജീവ്, കഴിഞ്ഞ പത്തു വർഷമായി മുടങ്ങാതെ അയ്യപ്പസന്നിധിയിലെത്തുന്നുണ്ട്. 18ാം പടിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ അദ്ദേഹത്തെ താങ്ങിയെടുത്ത് പടി കയറ്റുകയായിരുന്നു.Img 20251207 Wa0203

18ാം പടിക്ക് മുകളിലെത്തിയ അദ്ദേഹത്തെ NDRF സേനാംഗങ്ങൾ ശ്രീകോവിലിന് മുന്നിൽ എത്തിച്ചു. ശാരീരിക അവശതകൾക്കിടയിലും, അടുത്ത മണ്ഡലകാലത്തും ദർശനപുണ്യം സാധ്യമാകണമെന്ന പ്രാർത്ഥന മാത്രമാണുള്ളതെന്നാണ് അദ്ദേഹം ശ്രീകോവിലിന് മുന്നിലെത്തിയപ്പോൾ പറഞ്ഞത്.

Spread the News

Leave a Comment

IMG 20260806 WA0051