anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ആസ്റ്റർ മെഡ്‌സിറ്റിയിലെ ഡോ. ഊർമിള സോമന് ‘മാസ്റ്റർ സർജൻ ഇൻ റോബോട്ടിക് സർജറി’ അംഗീകാരം

കൊച്ചി, 23 ഫെബ്രുവരി 2026: ഇന്ത്യയിലെ ആദ്യത്തെ എസ്‌.ആർ.സി അംഗീകൃത ‘മാസ്റ്റർ സർജൻ ഇൻ റോബോട്ടിക് സർജറി’ പദവിക്ക് അർഹയായി കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെ മിനിമലി ഇൻവേസീവ് ആൻഡ് റോബോട്ടിക് ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റായ ഡോ. ഊർമിള സോമൻ. ആഗോള സന്നദ്ധ സംഘടനയായ സർജിക്കൽ റിവ്യൂ കോർപ്പറേഷൻ (എസ്‌.ആർ.സി) നൽകുന്ന ഈ അംഗീകാരം, അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മികച്ച രീതിയിൽ റോബോട്ടിക് ശസ്ത്രക്രിയകൾ പൂർത്തിയാക്കിയതിലൂടെയാണ് ഡോ. ഊർമിളയെ തേടിയെത്തിയത്.

ലാപ്രോസ്കോപ്പിക് ഗൈനക്കോളജി സർജറിയിൽ 23 വർഷത്തിലേറെ പരിചയസമ്പത്തുള്ള ഡോ. ഊർമിള, കേവലം 10 മാസത്തിനുള്ളിൽ 100 റോബോട്ടിക് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയ രാജ്യത്തെ ആദ്യത്തെ ഗൈനക്കോളജിസ്റ്റ് എന്ന റെക്കോർഡിനും ഉടമയാണ്.

Spread the News

Leave a Comment

IMG 20260806 WA0051