anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കേരള ഫോക് ലോർ അക്കാദമിയുടെ യുവ പ്രതിഭാ പുരസ്കാരം ഗംഗാധരൻ കാറൽമണ്ണക്ക്

ചെർപ്പുളശ്ശേരി. കേരള ഫോക് ലോർ അക്കാദമിയുടെ ഈ വർഷത്തെ യുവ പ്രതിഭാ പുരസ്കാരത്തിന് കാറൽമണ്ണ ഗംഗാധരൻ അർഹനായി. കഴിഞ്ഞ 20 വർഷത്തോളമായി നാടൻപാട്ട് , നാട്ടറിവ് മേഖലയിൽ സജീവമായ ഗംഗാധരൻ രണ്ടായിരത്തിലധികം വേദികളിൽ നാടൻപാട്ട് അവതരിപ്പിച്ചിട്ടുണ്ട്. വിദ്യാരംഗം,  ബാലസംഘം,  സ്കൂൾ കലോത്സവങ്ങൾ തുടങ്ങിയവയിൽ എല്ലാം തന്നെ പരിപാടികളിൽ പങ്കെടുത്ത ഗംഗാധരൻ,  കാറൽമണ്ണ ശ്രീജിത്ത്  നേതൃത്വം കൊടുത്ത ഞാറ്റടിയിലൂടെയാണ് നാടൻപാട്ടിൽ സജീവമാകുന്നത്. കലോത്സവങ്ങൾ,  കോളേജ് യൂണിവേഴ്സിറ്റി തല മത്സരങ്ങൾ  എന്നിവയിൽ വിധികർത്താവായും ഗംഗാധരൻ പ്രവർത്തിച്ചിട്ടുണ്ട്. അന്യം നിന്ന് പോകുന്ന നാട്ടുകലകളുടെ പഠനവും സംരക്ഷണവുമായി ബന്ധപ്പെട്ട്    സൗജന്യ പരിശീലനവും ഇദ്ദേഹം നൽകുന്നുണ്ട്. അട്ടപ്പാടിയിലെ ഇരുളവിഭാഗക്കാരുടെ ജീവിതവും സംഗീതവും എന്ന വിഷയത്തിൽ ഗവേഷണം നടത്തിയിട്ടുണ്ട്. കേരള സംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ്  , പ്രഥമ കലാഭവൻ മണി ഫൗണ്ടേഷൻ ഓടപ്പഴം  സംസ്ഥാന ഫോക്അ ലോർ അവാർഡ്, ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോർഡ്  തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. അച്ഛൻ ഗോപാലകൃഷ്ണൻ,  അമ്മ മീനാക്ഷി.  ഭാര്യ കലാമണ്ഡലം ശ്രുതി, മക്കൾ ബദ്രി, ബാൻസുരി.

Spread the News

Leave a Comment

IMG 20260806 WA0051