anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി നന്മ സാംസ്കാരിക കേന്ദ്രം വിഷുദിനാഘോഷം നടത്തി.

ചെർപ്പുളശ്ശേരി.   നന്മ സാംസ്കാരിക കേന്ദ്രം & പബ്ലിക് ലൈബ്രറി  വിഷുദിനാഘോഷം നടത്തി.
നന്മ വൈസ് ചെയർമാൻ കെ ബാലകൃഷ്ണൻ  അധ്യക്ഷനായ പരിപാടി നഗരസഭ ചെയർപേഴ്സൺ ജംസിയ കെ ടി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ രാജേഷ്  അടക്കാപുത്തൂർ  പ്രഭാഷണം നടത്തി . നന്മ സ്പോട്സ് അക്കാദമിയിൽനിന്നും  കേരള ടീമിലേക്ക് സെലക്ഷൻ ലഭിച്ച അദ്വൈത്, അശ്വിൻ, സുധീർ കൃഷ്ണ എന്നീ കുട്ടികൾക്ക് പ്രശസ്ത സന്തോഷ് ട്രോഫി താരം ദുറാണി ബാലൻ ഉപഹാര സമർപ്പണം നടത്തി.
നന്മ വുമൺസ് വിംഗും ബാലവേദിയും സംയുക്തമായി വിഷുപ്പാട്ടും നൃത്തവും അവതരിപ്പിച്ചു. സ്പോട്സ് അക്കാദമി കോഡിനേറ്റർ ഷാജി ആശംസയും നന്മ സെക്രട്ടറി സി രാധാകൃഷ്ണൻ സ്വാഗതവും എ രാമകൃഷ്ണൻ നന്ദിയും പറഞു.

Spread the News

Leave a Comment

IMG 20260806 WA0051