anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പുത്തനങ്ങാടിയിൽ 14 കിലോയോളം കഞ്ചാവ് പിടിച്ചെടുത്ത കേസിൽ ഒളിവിൽ പോയ പ്രതിയെ പോലീസ് സഹായത്തോടെ എക്സൈസ് പിടികൂടി

പെരിന്തൽമണ്ണ. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മലപ്പുറം ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ജയേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ജൂലൈ 1 ന് രാത്രി നടത്തിയ പരിശോധനയിൽ 14 കിലോ കഞ്ചാവ് കണ്ടെടുത്ത കേസിൽ ഒളിവിൽ പോയ സക്കീറിനെ പോലീസ് ഡാൻസാഫിൻ്റെ സഹായത്തോടെ നിലമ്പൂർ ഒളിത്താവളത്തിൽ നിന്നും പിടികൂടി. ഈ മാസം ഒന്നാം തിയ്യതി എക്സൈസ് ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ചിട്ട് കടന്ന സക്കീറും സംഘവും അന്വേഷണ സംഘത്തെ ഭയന്ന് പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. സക്കീറും സംഘവും വാടകക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് 14 കിലോയോളം കഞ്ചാവ് കണ്ടെത്തിയത്.സക്കീറിന് പെരിന്തൽമണ്ണ എക്സൈസിലും ഒറ്റപ്പാലം പോലീസിലും മുമ്പ് മയക്കുമരുന്ന് കേസുകൾ ഉണ്ട്.  പെരിന്തൽമണ്ണ കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ   റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ജയേഷ് കുമാറിനെ കൂടാതെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ വിജയൻ എൻ പ്രിവൻ്റീവ് ഓഫീസർ പ്രഭാകരൻ പള്ളത്ത് സിവിൽ എക്സൈസ് ഓഫീസർ നൗഫൽ പഴയേടത്ത് ശ്രീജിത്ത് വനിതാ സിവിൽ എക്സൈസ് ഓഫീസർ രൂപിക വി.വി എന്നിവരും ഉണ്ടായിരുന്നു.

Spread the News

Leave a Comment

IMG 20260806 WA0051