ചെറുപ്പുളശ്ശേരി. വള്ളുവനാട്ടിലെ പ്രസിദ്ധമായ ദേവീക്ഷേത്രങ്ങളിൽ ഒന്നായ ശ്രീ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആനയൂട്ടും ഞായറാഴ്ച നടക്കും. രാവിലെ അഞ്ചുമണിക്ക് അഷ്ടദ്രവ്യ മഹാഗണപതിഹോമം നടക്കും. 1008 നാളികേരം കൊണ്ട് നടക്കുന്നതാണ് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. തുടർന്ന് നടക്കുന്ന ഗജപൂജയിൽ പ്രത്യക്ഷ ഗണപതിയായി ചെർപ്പുളശ്ശേരി അയ്യപ്പനെ എഴുന്നള്ളിക്കും തുടർന്ന് ആനയൂട്ട് നടക്കും. ആനയൂട്ടിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആഘോഷകമ്മിറ്റി പ്രസിഡന്റ് പി. കുട്ടൻ, സെക്രട്ടറി ബാലകൃഷ്ണൻ എന്നിവർ ചെർപ്പുളശ്ശേരിയിൽ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് നാളെ പ്രസാദ ഊട്ടും ഒരുക്കിയിട്ടുണ്ട്.