അടയ്ക്കാപുത്തൂർ. കുളക്കാട് വളവിലാണ് അക്ഷയ പാലട പായസവുമായി രമണി എന്ന വീട്ടമ്മ നിലകൊള്ളുന്നത്. ഒരു ഗ്ലാസ് പായസത്തിന് 30 രൂപയാണ് വില. ഇതുവഴി പോകുന്ന യാത്രക്കാർ പാലട പായസം വാങ്ങാൻ എത്താറുണ്ടെന്ന് രമണി പറയുന്നു.

മിക്കവരും വീട്ടിലേക്ക് കൂടുതൽ പാലട വാങ്ങി പോകാറുണ്ട് ഒരു ലിറ്റർ പാലടയ്ക്ക് 200 രൂപയാണ് വില. ആര്യമ്പാവിലുള്ള അക്ഷയ പാലട പായസം കേന്ദ്രത്തിൽ നിർമ്മിക്കുന്ന പാലട രണ്ടുമൂന്ന് ഇടങ്ങളിലായി വില്പനയ്ക്ക് എത്തിക്കുന്നു. കഴിഞ്ഞ ഏഴ് വർഷമായി വെള്ളിനേഴി പഞ്ചായത്തിന്റെ പരിസരത്ത് പാലട പായസവുമായി രമണി ഉണ്ട്. ഒരു ഉപജീവനമാർഗ്ഗം എന്ന നിലയിൽ അത്യാവശ്യ വരുമാനമുള്ള ഒരു ജോലിയാണ് ഇതെന്നും ജനങ്ങൾ പായസം കുടിക്കുമ്പോഴുള്ള സന്തോഷമാണ് തന്റെ സന്തോഷം എന്നും രമണി കരുതുന്നു. അതുകൊണ്ടുതന്നെ നിറഞ്ഞ പുഞ്ചിരിയുമായി പായസം വഴിയാത്രക്കാർക്ക് രമണി പകർന്നു കൊടുക്കുന്നു.
പായസം ഓർഡറിനായി 9207078125
6282960834 അക്ഷയ പാലട കുളക്കാട്