മണ്ണാർക്കാട്. റൂറൽ ബാങ്കിനെതിരെ ചിലർ കൊടുത്ത പരാതി വെറും വ്യക്തിഹത്യ ആണെന്നും അന്വേഷണത്തിന്റെ എല്ലാ ഘട്ടങ്ങളിലും തന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മണ്ണാർക്കാട്ടുകാർക്ക് തന്നെ അറിയാമെന്നും പുരുഷോത്തമൻ തുറന്നടിച്ചു
രണ്ടുവർഷം മുമ്പ് സർവീസിൽ നിന്നും വിരമിച്ച താൻ വീണ്ടും റൂറൽ ബാങ്കിൽ സീക്രട്ടറിയായിട്ടുണ്ടെങ്കിൽ അതിന് വ്യക്തമായ കാരണങ്ങൾ ഉണ്ടാകും എന്നും ഇപ്പോഴുള്ള യുഡിഎഫ് സർക്കാർ അടക്കം തന്റെ നിയമനം ശരിവെച്ചതാണ് എന്നും അങ്ങനെ ഒരു അഴിമതിയുള്ളയാളെ വീണ്ടും ബാങ്കിലേക്ക് കൊണ്ടുവരില്ലെന്നും ഇത് എല്ലാവർക്കും അറിയാവുന്നതാണ് എന്നും സെക്രട്ടറി പറഞ്ഞു.
ഇത്രനാളും ഇവിടെ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും എന്നാൽ ഇപ്പോൾ ഉടലെടുത്ത പ്രശ്നങ്ങൾക്ക് പിന്നിൽ ആരാണെന്ന് ഏവർക്കും അറിയാം എന്നും പുരുഷോത്തമൻ ആഞ്ഞടിച്ചു. പരാതികൾ ആർക്കും കൊടുക്കാം എന്നും പരാതിയുണ്ടെങ്കിൽ അത് അന്വേഷിച്ച് കണ്ടെത്തേണ്ടത് സഹകരണവകുപ്പിന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.