ചെർപ്പുളശ്ശേരി. തൂത മുണ്ടൂർ സംസ്ഥാനപാത നാലുവരി പാതയാക്കി വികസിപ്പിച്ചതോടെ അപകടങ്ങളും തുടർക്കഥയാകുന്നു. ഇന്ന് തിരുവാഴിയോട് മന്നത്ത് ഗണപതി അമ്പലത്തിന് സമീപം ചരക്ക് വാൻ മറിഞ്ഞ് ഒരാൾക്ക് പരിക്ക്.രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. അമിതമായ വേഗതയും റോഡിന്റെ അശാസ്ത്രീയമായ നിർമാണവും പല അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. ഈ റോഡിൽ അപകടങ്ങൾ നിത്യസംഭവം ആകുമ്പോഴും അധികാരികൾക്ക് മൗനമാണ്. അപകടങ്ങൾ കുറയ്ക്കാനുള്ള നടപടികൾ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാവണം എന്നാണ് നാട്ടുകാരുടെ ആവശ്യം