anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

റോഡ് അപകടം നിത്യസംഭവം ആകുന്ന തൂത മുണ്ടൂർ റോഡ് സുരക്ഷാ പരിശോധനയിൽ. ജില്ലാ വികസന സമിതി

പാലക്കാട് ജില്ലയിലെ നെൽക്കർഷകർക്ക് ലഭിക്കേണ്ട നെല്ല് സംഭരണ കുടിശ്ശിക തുക ഓണത്തിന് മുൻപ് പൂർണ്ണമായി വിതരണം ചെയ്യണമെന്ന് ജില്ലാ വികസന സമിതി യോഗം നിർദ്ദേശിച്ചു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് 490.05 കോടി രൂപയായിരുന്നു കുടിശ്ശിക. അതിൽ 269.61 കോടി രൂപാ ഇതിനകം കർഷകർക്ക് വിതരണം ചെയ്തു. 220.44 കോടി രൂപ ഓണത്തിന് മുൻപ് വിതരണം ചെയ്യുമെന്ന് യോഗം ഉറപ്പു നൽകി.

മലമ്പുഴ ഉദ്യാന നവീകരണം വേഗത്തിൽ പൂർത്തിയാക്കും .ഉദ്യാനത്തിൽ നവീകരണ പ്രവൃത്തികൾ ആരംഭിച്ചതായും ഈ വർഷം അവസാനത്തോടെ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും യോഗത്തിൽ ജില്ലാ കലക്ടർ അറിയിച്ചു.

അകത്തേത്തറ മേൽപ്പാല നിർമ്മാണത്തോടനുബന്ധിച്ച് മലമ്പുഴ -ഒലവക്കോട് റോഡ് അടച്ചിട്ടിരിക്കുന്നതിനാൽ പ്രദേശ വാസികൾ നേരിടുന്ന ഗതാഗത പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കും . നിർമ്മാണ പ്രവൃത്തികൾ സപ്തംബറിനുള്ളിൽ പൂർത്തിയാക്കാനും യോഗം നിർദ്ദേശിച്ചു.

റോഡപകടങ്ങൾ വർധിക്കുന്നതായി വിലയിരുത്തിയ മുണ്ടൂർ – തൂത റോഡിൽ സുരക്ഷാ പരിശോധന ഉൾപ്പടെ പുരോഗമിക്കുകയാണ് .റോഡിന്റെ നിർമ്മാണത്തിൽ അപാകത ഉണ്ടായിട്ടുണ്ടോ എന്ന് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ഉൾപ്പെട്ട പ്രത്യേക സമിതി പരിശോധിക്കുകയാണ് .വി കെ ശ്രീകണ്ഠൻ എം പി ,സുമേഷ് അച്യുതൻ എം എൽ എ ,ജില്ലാ കളക്‌ടർ കെ സുധീർ ,എ ഡി എം അബ്‌ദുൾ ലത്തീഫ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051