anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

അമൃത് 2.0 പദ്ധതിയിൽ ഒരു കോടി രൂപയുടെ നവീകരണം; ചെർപ്പുളശ്ശേരി നഗരസഭ വാർഡ് 29ലെ ചോലക്കുളത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 7ന്

 

ചെർപ്പുളശ്ശേരി: അമൃത്  പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ച് നവീകരിച്ച ചെർപ്പുളശ്ശേരി നഗരസഭയിലെ വാർഡ് 29ലെ ചോലക്കുളത്തിന്റെ  ഉദ്ഘാടനം സെപ്റ്റംബർ 7ന് നടക്കും..

2026 സെപ്റ്റംബർ 7 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങിൽ ഷൊർണൂർ എം.എൽ.എ പി. മമ്മിക്കുട്ടി നവീകരിച്ച ചോലക്കുളം ഉദ്ഘാടനം ചെയ്യും.

ചെർപ്പുളശ്ശേരി നഗരസഭ ചെയർപേഴ്സൺ ജെംസിയ കെ.ടി. ചടങ്ങിൽ അധ്യക്ഷത വഹിക്കും.

അമൃത് 2.0 പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ വിനിയോഗിച്ചാണ് ചോലക്കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ജലസംരക്ഷണത്തിനും പ്രദേശത്തിന്റെ പൊതുവികസനത്തിനും പ്രാധാന്യം നൽകുന്ന പദ്ധതിയായാണ് നവീകരണം നടപ്പാക്കിയിരിക്കുന്നത്.

നഗരസഭാ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രദേശവാസികളും ഉൾപ്പെടെയുള്ളവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

Spread the News

Leave a Comment

IMG 20260806 WA0051