
ചെർപ്പുളശ്ശേരി. അഷ്ടമിരോഹിണി നാളിൽ കണ്ണന്റെ പിറന്നാൾ ആഘോഷത്തിന് ഗരിമ പകർന്നുകൊണ്ട് നാടൊട്ടുക്ക് ശോഭ യാത്രകൾ സംഘടിപ്പിച്ചു. കുഞ്ഞു കണ്ണന്മാരും രാധികമാരും തെരുവുകളിൽ നിറഞ്ഞുനിന്നപ്പോൾ നഗരവീഥികൾ എല്ലാം തന്നെ വൃന്ദാവനമായി മാറുകയായിരുന്നു ബാല ഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ചെർപ്പുളശ്ശേരിയിൽ പുത്തനാക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര അയ്യപ്പൻ കാവിലെത്തി. ഉറിയടി മത്സരവും ക്ഷേത്രത്തിൽ സംഘടിപ്പിച്ചിരുന്നു.
അഷ്ടമിരോഹിണി നാളിൽ ഗുരുവായൂരിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഉച്ചയ്ക്കുള്ള സദ്യക്ക് രാവിലെ 7 മണിക്ക് തന്നെ ക്യു ആരംഭിച്ചിരുന്നു. ഇന്ന് പ്രത്യേക സദ്യയാണ് ഗുരുവായൂരിൽ ഏർപ്പെടുത്തിയതെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ എ വി ഗോപിനാഥ് പറഞ്ഞു. ഏകദേശം 50 ലക്ഷത്തോളം രൂപ ഇന്നേക്ക് മാത്രം ചെലവിനായി നീക്കി വെച്ചിട്ടുണ്ട്.. സുരക്ഷ മുൻനിർത്തി വൻ പോലീസ് സംഘം ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന കലാപരിപാടികളും ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നു. ദീപാലകൃതമായ ഗുരുവായൂർ ക്ഷേത്രവും പരിസരവും ഭക്തജനങ്ങളെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്.
ഫോട്ടോസ്. മധു മിനർവ