anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സംസ്ഥാന പി. ടി. എ. അധ്യാപക പുരസ്‌കാരം മനോജ് ജോസിന്, അർഹതക്കുള്ള അംഗീകാരം

IMG 20260905 WA0102(1)

തിരൂർ: സംസ്ഥാന പേരന്റ്സ് ടീച്ചേഴ്‌സ് അസോസിയേഷൻ ഈ വർഷത്തെ അധ്യാപക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ എയ്‌ഡഡ് ഹയർ സെക്കൻഡറി സ്ക്കൂൾ വിഭാഗം പുരസ്കാരം എം. എസ്. എം. ഹയർ സെക്കൻഡറി സ്‌കൂൾ, കല്ലിങ്ങിൽപ്പറമ്പിലെ ബോട്ടണി അധ്യാപകൻ മനോജ് ജോസിന് ലഭിച്ചു. തിരൂർ തൃക്കണ്ടിയൂരിലാണ് താമസം. കോട്ടയം പാലയിലെ രാമപുരം സ്വദേശി സ്വദേശി വാലുമ്മേൽ കുടുംബാംഗമാണ്.
26 വർഷമായിഎം. എസ്. എം. ഹയർ സെക്കൻഡറി സ്‌കൂളിൽ കല്ലിങ്ങിൽപ്പറമ്പിലെ സസ്യശാസ്ത്ര വിഭാഗം മേധാവിയായി സേവനം ചെയ്യുന്നു.

ജില്ലയിലെ തിരൂർ വിദ്യഭ്യാസ ജില്ലയിൽ കുറ്റിപ്പുറം സബ് ജില്ലയിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് എം. എസ്. എം. ഹയർ സെക്കൻഡറി സ്കൂൾ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹയർ സെക്കൻഡറി വിദ്യാർഥികളെ പരീക്ഷയ്ക്ക് ഇരുത്തി വിജയിപ്പിക്കുന്ന (14 ബാച്ചുകളിലായ് 1550 ഓളം വിദ്യാർഥികൾ) ഹയർ സെക്കൻഡറി?സ്കൂളാണിത്.
ആധുനിക ടെക്നോളജി ( പ്രൊജക്ടർ ആൻഡ് എ.ഐ.ടൂൾസ്) ഉപയോഗിച്ച് അദ്ദേഹം ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രിയങ്കരനായ ഒരു അധ്യാപകനാണ് അദ്ദേഹം. വർഷങ്ങളായ് ക്ലാസ്സ് ടീച്ചറായ് സേവനം ചെയ്തിട്ടുണ്ട്.

കുട്ടികളുടെ സ്വഭാവ രൂപവത്ക്കരണത്തിൽ ബദ്ധശ്രദ്ധനായ ഒരു മെൻ്ററും നല്ലൊരു പൊതു പ്രവർത്തകനും കൂടിയാണ് മനോജ് ജോസ്.

സ്കൂളിലെ പഠന പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന വ്യക്തിത്വമാണ്. സ്കൂൾ പി. ടി. എ. മെമ്പർ, സ്കൂൾ കോപ്പറേറ്റീവ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗം, ആന്റി റാഗിങ് കമ്മിറ്റി കൺവീനർ, ആർട്സ് കമ്മിറ്റി കൺവീനർ, 11 വർഷമായി സ്കൂളിൽ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെൽ കരിയർ ഗൈഡ്, പരിസ്ഥിതി ക്ലബ് കോ ഓർഡിനേറ്റർ, സ്കൂൾ എക്സാമിനേഷൻ ബോർഡ് അംഗം, സ്കൂൾ ജൂബിലി ആഘോഷ കമ്മിറ്റി അംഗം, എൻ. എസ് .എസ് അഡ്വൈസർ, ആർട്സ് കമ്മിറ്റി കൺവീനർ, ടൂർ കമ്മിറ്റി കൺവീനർ, സ്പോർട്‌സ് കമ്മിറ്റി അംഗം, സ്കൗട്ട് ആൻഡ്ഗൈഡ് അഡ്വൈസറി കമ്മിറ്റി അംഗം, പരിസ്ഥിതി ക്ലബ് കോ- ഓഡി നേറ്റർ എന്നിങ്ങനെ സ്കൂളിൽ സർവ്വതോന്മുഖ വികസനത്തിനായ് പ്രയത്‌നിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹം.

സ്കൂളിലെ പ്രവർത്ത നങ്ങൾക്ക് ഉപരിയായി
വിഷയ വിദഗ്ദൻ എന്ന നിലയിൽ ബോട്ടണി തിരൂർ കസ്റ്റർ കൺവീനർ, ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ് അംഗം, സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പ് അംഗം, ജില്ലാ വിദ്യാഭ്യാസ പരിപാടി വിജയദഭരി റിസോഴ്‌സ് ഗ്രൂപ്പ് അംഗം, ജില്ലാ പ്രാക്ടിക്കൽ ചീഫ് എക്സാമിനർ, ക്ലസ്റ്റർ പരിശീലകൻ, കരിയർ ഗൈഡൻസ് ട്രെയിനർ, പരീക്ഷാ സ്കീം ഫൈനലൈസേഷൻ കമ്മിറ്റി അംഗം, ബോട്ടണി അധ്യാപക കൂട്ടായ്മ എം.ബി.ടി.എ പ്രസിഡൻ്റ്, എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ്, നിലവിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് സബ് ജില്ലാ, ജില്ലാ, സംസ്ഥാന കലോത്സവ കമ്മിറ്റി കൺവീനറായും പ്രവർത്തിച്ചു വരുന്നു.
ജൂണിയർ ചേംബർ ഇൻ്റർ നാഷണൽ, യംഗ് മെൻ ക്രിസ്ത്യൻ അസോസിയേഷൻ മലപ്പുറം സബ് റീജിയൺ ചെയർമാൻ, ആർട്ട് ആൻഡ് കൾച്ചറൽ തിയേറ്റർ ട്രഷറർ,
വിൻസെൻ്റ് ഡി. പോൾ സൊസൈറ്റി, സംസ്കാര സാഹിതി മുതലായ സംഘടനകളിലും, കലാ കായിക, സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന അധ്യാപകനാണ്.

ഭാര്യ തിരൂർ സിറ്റി ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ.ലിബി മനോജ്. മക്കൾ: ജോൺ മനോജ്, തോമസ് മനോജ്.

Spread the News

Leave a Comment

IMG 20260806 WA0051