anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കേരളത്തിലെ ആദ്യ 120 കിലോവാട്ട് ഇവി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുമായി ടാറ്റ പവർ

തിരുവനന്തപുരം*: ടാറ്റ പവർ കേരളത്തിലെ ആദ്യത്തെ 120 കിലോവാട്ട് ഇവി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷന് തുടക്കം കുറിച്ചു. ആലുവയിലെ വിവാന്ത കൊച്ചി ഹോട്ടലിലാണ് ഉയർന്ന ശേഷിയുള്ള അത്യാധുനിക 120 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജർ പ്രവർത്തനമാരംഭിച്ചത്. ദേശീയപാത 544-ൽ കൊച്ചി, തൃശൂർ തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് യാത്ര ചെയ്യുന്ന ഇവി ഉടമകൾക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഡ്യുവൽ-ഗൺ, ഡ്യുവൽ-പാർക്കിംഗ് സൗകര്യമുള്ള ഈ ചാർജറിലൂടെ ഒരേസമയം രണ്ട് വാഹനങ്ങൾക്ക് ചാർജ് ചെയ്യാൻ സാധിക്കും. നഗരാന്തര യാത്രക്കാർക്ക് അതിവേഗത്തിലും തടസമില്ലാതെയും വാഹനം ചാർജ് ചെയ്യാനുള്ള സൗകര്യം ലഭ്യമാകുന്നതോടെ ദീർഘദൂര ഇവി യാത്രകൾ കൂടുതൽ എളുപ്പവും സുഗമവുമാകും.
ഇവി ഉപയോഗം വേഗത്തിൽ വർധിച്ചുവരുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഈ വളർച്ചയ്ക്ക് അനുയോജ്യമായ രീതിയിലാണ് ഉയർന്ന ശേഷിയുള്ള ഫാസ്റ്റ് ചാർജിംഗ് സംവിധാനം ടാറ്റ പവർ സജ്ജമാക്കിയിരിക്കുന്നത്. ‘ടാറ്റ പവർ ഈസി ചാർജ്’ ആപ്പിലെ ‘ഓട്ടോ ചാർജ്’, ‘ട്രിപ്പ് പ്ലാനർ’ എന്നീ
ഫീച്ചറുകൾ ഉപയോക്താക്കൾക്ക് കൂടുതൽ വേഗത്തിൽ യാത്രകൾ പ്ലാൻ ചെയ്യാനും ചാർജിംഗ്
സ്റ്റേഷനുകൾ എളുപ്പത്തിൽ കണ്ടെത്തി ചാർജ് ചെയ്യാനും സഹായിക്കും.

ഇന്ത്യയിലുടനീളം 700-ലധികം നഗരങ്ങളിലായി 6,700-ലധികം പബ്ലിക് ചാർജിംഗ് പോയിന്‍റുകളും, രണ്ട് ലക്ഷത്തിലധികം ഹോം ചാർജറുകളും, 1,200-ലധികം ബസ് ചാർജിംഗ് സ്റ്റേഷനുകളുമുള്ള
ഏറ്റവും വലിയ ഇവി ചാർജിംഗ് നെറ്റ്‌വർക്കുകളിൽ ഒന്നാണ് ടാറ്റ പവറിന്‍റേത്. 2030-ഓടെ പബ്ലിക് ചാർജിംഗ് പോയിന്‍റുകളുടെ എണ്ണം 10,000 ആയും ഹോം ചാർജറുകൾ 7.5 ലക്ഷമായും ഉയർത്താൻ കമ്പനി ലക്ഷ്യമിടുന്നു. ദേശീയപാതകളിലെ ചാർജിംഗ് ഇടവേളകൾ ലഘൂകരിച്ച്, സംസ്ഥാനത്തുടനീളം
ധൈര്യമായി ഇവി യാത്രകൾ നടത്താൻ യാത്രക്കാരെ പ്രാപ്‌തരാക്കുന്നതിൽ പുതിയ ഫാസ്റ്റ് ചാർജർ നിർണായക പങ്ക് വഹിക്കും.

***

Spread the News

Leave a Comment

IMG 20260806 WA0051