പാലക്കാട്. സിപിഐഎമ്മിൽ നിന്നും കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറി സ്ഥാനം നീക്കം ചെയ്ത സുരേഷ് ബാബുവിനെതീരെ കൂടുതൽ നടപടിക്ക് സംസ്ഥാന കമ്മിറ്റി ഒരുങ്ങുന്നതായി സൂചന. തന്റെ വ്യക്തിപരമായ കാര്യങ്ങൾ കൊണ്ടാണ് താൻ സെക്രട്ടറി സ്ഥാനം ഒഴിവാക്കുന്നതെന്ന് സുരേഷ് ബാബു പറഞ്ഞെങ്കിലും പിണറായി വിജയന്റെ ശക്തമായ നടപടിയാണ് ഈ നീക്കത്തിന് പിന്നിൽ എന്ന് അറിയുന്നു. വ്യക്തമായ പരാതി ഇദ്ദേഹത്തെ സംബന്ധിച്ച് ഒരു യുവതി കൊടുത്തിട്ടുണ്ടെന്നും ഡിജിറ്റൽ തെളിവുകൾ അടക്കം ഹാജരാക്കിയാണ് അഭിഭാഷക കൂടിയായ ആ യുവതി പരാതി അയച്ചത് എന്നും അത് പരിശോധിച്ച് ശേഷം കർശനമായ നടപടി എന്ന കാര്യത്തിലേക്ക് പിണറായി വിജയൻ തന്നെ കടന്നു എന്നതുമാണ് എടുത്തുപറയേണ്ടത്. എന്നാൽ തന്റെ സ്ഥാനചലനം ഒരിക്കലും ഈ പരാതിയുടെ അടിസ്ഥാനത്തിൽ ആവരുത് എന്നും, ഇത് പുറത്തുപോകരുതെന്നും പറഞ്ഞാണ് അദ്ദേഹം കോഴിക്കോട് നിന്നും പാലക്കാട്ടേക്ക് വന്നതെന്നും അതുകൊണ്ടുതന്നെ ഇക്കാര്യം ആരും അറിയില്ലെന്ന ധാരണയാണ് ഇ എൻ സുരേഷ് ബാബുവിനെ കുരുക്കിൽ ആക്കിയത്. പാർട്ടി അംഗങ്ങൾ എത്ര ഉന്നതരായാലും പാർട്ടിയുടെ അച്ചടക്ക നടപടികൾക്ക് വിധേയരാവും എന്നതിന്റെ കൂടുതൽ തെളിവുകളാണ് ഇതോടെ പുറത്തുവന്നത്. ഇദ്ദേഹത്തെ പുറത്താക്കാൻ അണിയറ നീക്കങ്ങൾ നടന്നിരുന്നതായും സൂചനയുണ്ട്. ഏതായാലും പാർട്ടി അംഗത്വത്തിൽ നിന്നും ഇദ്ദേഹത്തെ നീക്കം ചെയ്യുമെന്നതാണ് സംസ്ഥാന കമ്മിറ്റിയിൽ പറഞ്ഞു കേൾക്കുന്നത്. എന്നാൽ സംസ്ഥാന സെക്രട്ടറി ഇത്തരത്തിലൊരു പരാതി ലഭിച്ചിട്ടില്ലെന്നു പറയുന്നതിലെ സാംഗത്യം എന്താണെന്ന് ആർക്കും മനസ്സിലാകുന്നില്ല. ഏതായാലും ഇത്തരത്തിൽ പാർട്ടിയിൽ ശുദ്ധീകരണം നടന്നാൽ മാത്രമേ പാർട്ടി ശക്തിപ്പെടുകയുള്ളൂ എന്ന് അണികൾ ആവർത്തിച്ച് പറയുന്നു. കേരളത്തിൽ ആകമാനം യുഡിഎഫ് തരംഗം ഉണ്ടായിട്ടും പാലക്കാടിനെ ബാധിക്കാത്തത് തികഞ്ഞ ചിട്ടയോടെയുള്ള പാർട്ടി അംഗങ്ങളുടെ പ്രവർത്തനമാണെന്നും വിലയിരുത്തിയിട്ടുണ്ട്. എന്നാൽ സ്ത്രീ വിഷയം പോലുള്ള കാര്യങ്ങൾ വന്നാൽ ആ അംഗങ്ങളെ യാതൊരു കാരുണ്യവും ഇല്ലാതെ പുറത്താക്കാനുള്ള നടപടികളാണ് ഇനിയുള്ള ദിവസങ്ങളിലും സിപിഐഎം സ്വീകരിക്കാൻ പോകുന്നത്. പാർട്ടിയെ ശക്തിപ്പെടുത്തി ഭരണം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യം മാത്രമേ ഇനി പാർട്ടിക്ക് ഉണ്ടാവാൻ പാടുള്ളൂ എന്നതാണ് ഇപ്പോഴത്തെ പാർട്ടിയുടെ നയം. അതുകൊണ്ടുതന്നെ സിപിഐഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ആയിരുന്ന ഇ എൻ സുരേഷ് ബാബുവിനെതിരെ കൂടുതൽ അച്ചടക്ക നടപടികൾ പാർട്ടി കൈക്കൊള്ളുമെന്ന് ഉറപ്പായി കഴിഞ്ഞു.
പാലക്കാട് സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്ന ഇ എൻ സുരേഷ് ബാബുവിനെതിരെ കൂടുതൽ നടപടിക്ക് സാധ്യത