ചെർപ്പുളശ്ശേരി കോ ഓപ്പറേറ്റീവ് അർബ്ബൻ ബാങ്കിൽ, ബാങ്ക്നിയമങ്ങൾ കാറ്റിൽ പറത്തികൊണ്ട് , ഒരു സഹകരണ സ്ഥാപനത്തിലും നടക്കാൻ പാടില്ലാത്ത തരത്തിൽ നടക്കുന്ന നിയമ വിരുദ്ധ പ്രവർത്തികൾക്കും, കോടികളുടെ സാമ്പത്തിക ക്രമക്കേടുകൾക്കും , അഴിമതികൾക്കുമെതിരെ , ഭരണ സമിതി പിരിച്ചുവിട്ട് നിയമ നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് ചെർപ്പുളശ്ശേരി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി.
UDF മുനിസിപ്പൽ കമ്മിറ്റി കൺവീനർ പി. അക്ബർ അലിയുടെ അദ്ധ്യക്ഷതയിൽ ,മുസ്ലിം ലീഗ് സംസ്ഥാന നിർവാഹക സമിതി അംഗം കെ കെ എ അസീസ് ധർണ്ണ ഉൽഘാടനം ചെയ്തു. യുഡിഫ് ഷൊർണ്ണൂർ നിയോജകമണ്ഡലം ചെയർമാൻ ടി ഹരി ശങ്കരൻ ,ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ഷബീർ നീരാണി , സി.എ.ബക്കർ ,എൻ.കെ.ബഷീർ, ബാബു കുരിക്കൾ, മുനിസിപ്പൽ കൗൺസിലർമാരായ കെ.എം. ഇസഹാഖ്, ശ്രീലജ വാഴക്കുന്നത്ത് പി.സുബീഷ്, ഷുക്കൂർ കളത്തിങ്ങൽ . വികെ ഹാരിസ്. പി രഷ്മി സുബി ഷ് . സി എം പ്രജിത്ത് വാപ്പുട്ടി കളപ്പുറത്ത് .. കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് വിനോദ് കളത്തോടി.ബാബു കുരിക്കൾ . മുസ്ലിം ലീഗ്മുൻസിപ്പൽ സെക്രട്ടറിഷഹനസ് ബാബു . സൈഫു കടവത്ത് . കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് . കെ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.