anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മുൻ വ്യോമസേനാ വാറന്റ് ഓഫീസർ മങ്ങാട്ട് കൃഷ്ണൻകുട്ടി നായർ അന്തരിച്ചു

 ചെർപ്പുളശ്ശേരി/ കല്ലുവഴി: ഇന്ത്യൻ വ്യോമസേനയിൽ വാറന്റ് ഓഫീസറായി സേവനമനുഷ്ഠിച്ച് വിരമിച്ച പാലക്കാട് കല്ലുവഴി മങ്ങാട്ട് കൃഷ്ണൻകുട്ടി നായർ (ഉണ്ണി നായർ–97) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 9.30നായിരുന്നു അന്ത്യം.

വ്യോമസേനയിൽനിന്ന് വിരമിച്ച ശേഷം ഹൈദരാബാദിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്.എ.എൽ.) എൻജിനീയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: സത്യഭാമ ട. മക്കൾ: കൃഷ്ണകുമാർ (റിട്ട. സയന്റിസ്റ്റ്, എൻ.പി.ഒ.എൽ.), വിനോദ് കുമാർ (റിട്ട. ഹെഡ്മാസ്റ്റർ), രാമനുണ്ണി (അഭിഭാഷകൻ, ഒറ്റപ്പാലം), ശ്രീജ (എച്ച്.എസ്.എ., വി.എച്ച്.എസ്.സി.).

മരുമക്കൾ: ബിന്ദു (റിട്ട. അധ്യാപിക), ബിന്ദു (പ്രിൻസിപ്പൽ, ജി.എച്ച്.എസ്.എസ്. ഒറ്റപ്പാലം), ഗിരിജ (ലക്ചറർ, മേഴ്സി കോളേജ്), അശോകൻ (റിട്ട. ക്യാപ്റ്റൻ, മർച്ചന്റ് നേവി). സഹോദരങ്ങൾ: പരേതരായ മങ്ങാട്ട് മാധവൻ , അമ്മു അമ്മ.

മൃതശരീരം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ കല്ലുവഴിയിലെ കൃഷ്ണ നിവാസിൽ കൊണ്ടുവരും. സംസ്കാരം വൈകുന്നേരം ഐവർമഠത്തിൽ നടക്കും.

Spread the News

Leave a Comment

IMG 20260806 WA0051