പാലക്കാട്: കരിമ്പയ്ക്ക് സമീപം കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് സൈക്കിൾ യാത്രക്കാരൻ ദാരുണമായി മരിച്ചു. കാരക്കുറുശ്ശി ആനപ്പറമ്പ് കണ്ണത്ത് വീട്ടിൽ രാമൻകുട്ടി (58) ആണ് മരിച്ചത്.
വൈകുന്നേരം 5:45-ഓടെ കരിമ്പ പള്ളിപ്പടിയിലായിരുന്നു അപകടം നടന്നത്. റോഡരികിലൂടെ പോവുകയായിരുന്ന സൈക്കിളിലേക്ക് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചുകയറുകയായിരുന്നു. പൂർണ്ണമായും ബസിനടിയിൽപ്പെട്ട രാമൻകുട്ടിയെ ഉടൻ തന്നെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പൊലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.