അമ്പലപ്പാറ: വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക ഇന്റർനെറ്റ് ദിനാചരണം സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ എം. ശശികുമാർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് കെ. അജിത് തമ്പാൻ അധ്യക്ഷത വഹിച്ചു.
കെ. അനശ്വര സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് വി. വിദ്യ ആശംസയും കെ. നമിത നന്ദിയും പറഞ്ഞു. എസ്. ശിവരഞ്ജൻ, എം.ടി. വിമൽ ബാബു എന്നിവർ ഡിജിറ്റൽ പതിപ്പും എ.എസ്. സഞ്ജയ്, കെ.ജെ. സഞ്ജയ് കൃഷ്ണ എന്നിവർ ഡിജിറ്റൽ കുറിപ്പും അവതരിപ്പിച്ചു.