ശ്രീകൃഷ്ണപുരം: കേരളപ്പിറവി ദിനത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ വേറിട്ട സന്ദേശവുമായി അടയ്ക്കാപുത്തൂർ സംസ്കൃതി. ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷന്റെയും അടയ്ക്കാപുത്തൂർ സംസ്കൃതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി “മരമാണ് ലഹരി, പ്രകൃതിയാണ് ജീവിതം” എന്ന സന്ദേശമുയർത്തി ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷൻ പരിസരത്ത് കല്പവൃക്ഷവും കണിക്കൊന്നയും നട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ സേതുമാധവൻ ഉദ്ഘാടനം ചെയ്തു
ചടങ്ങിന്റെ ഭാഗമായി സ്റ്റേഷനിലെ മുഴുവൻ പോലീസുകാർക്കും, ചടങ്ങിൽ പങ്കെടുത്തവർക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു കേരളത്തിന്റെ പ്രകൃതിസമ്പത്തും പച്ചപ്പും സംരക്ഷിക്കേണ്ടതിന്റെ സന്ദേശം പുതുതലമുറയിലേക്ക് എത്തിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമപ്പെടുത്തുക എന്നിവയായിരുന്നു പരിപാടിയുടെ ലക്ഷ്യം. കേരളപ്പിറവി ദിനത്തിൽ തന്നെ കേരളത്തിന്റെ സംസ്ഥാന വൃക്ഷമായ കൽപ്പവൃക്ഷവും, സംസ്ഥാന പുഷ്പമായ കണിക്കൊന്നയും നട്ടത് ഏറെ ശ്രദ്ധേയമായി ചടങ്ങിൽ പോലീസ് ഓഫീസർമാരായ സജീവ്, രാജേഷ്, ഹരീഷ്, സുരേഷ് തുടങ്ങിയവരും സംസ്കൃതി പ്രവർത്തകരായ യു. സി. വാസുദേവൻ കെ. ടി. ജയദേവൻ, ഗോവിന്ദൻ വീട്ടിക്കാട്, സുജിത്ത് കാറൽമണ്ണ, രാജേഷ് അടയ്ക്കാപുത്തൂർ തുടങ്ങിയവർ പങ്കെടുത്തു
ലഹരിക്കെതിരെ പച്ചപ്പിന്റെ സന്ദേശവുമായി കേരളപ്പിറവി ദിനത്തിൽ കല്പവൃക്ഷവും കണിക്കൊന്നയും നട്ട് അടയ്ക്കാപുത്തൂർ “സംസ്കൃതി