anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

യുവജന പങ്കാളിത്തം ശക്തിപ്പെടുത്താൻ യംഗ് ഡെമോക്രാറ്റ്സ്; മെമ്പർഷിപ്പ് കാമ്പയിൻ ജില്ലാതല ഉദ്ഘാടനം നാളെ അത്തിക്കോട്

പാലക്കാട്: യുവജനങ്ങളെ ജനാധിപത്യ രാഷ്ട്രീയത്തിന്റെ സജീവ പങ്കാളികളാക്കുക, സാമൂഹിക നീതിക്കും ജനകീയ അവകാശങ്ങൾക്കും വേണ്ടി യുവശബ്ദങ്ങളെ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ യങ് ഡെമോക്രാറ്റ്സ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മെമ്പർഷിപ്പ് കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നാളെ (നവംബർ 29, ഞായർ) നടക്കും. വൈകിട്ട് 3.30-ന് കൊഴിഞ്ഞാമ്പാറ അത്തിക്കോടാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

​ യങ് ഡെമോക്രാറ്റ്സ് ജില്ലാ കൺവീനർ ഇബ്രാഹിം ആറങ്ങോട്ടുകര കാമ്പയിൻ ഉദ്ഘാടനം ചെയ്യും. യുവജനങ്ങൾക്കിടയിൽ ജനാധിപത്യ ബോധവും സാമൂഹിക ഉത്തരവാദിത്തവും വളർത്തുന്നതിനും പുതിയ തലമുറയെ സജീവ പൊതുപ്രവർത്തനങ്ങളിലേക്ക് കൊണ്ടുവരുന്നതിനും ഈ മെമ്പർഷിപ്പ് കാമ്പയിൻ വഴിയൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു. യുവജനങ്ങളുടെ അവകാശങ്ങൾക്കും ജനാധിപത്യ മൂല്യങ്ങൾക്കും വേണ്ടി ശക്തമായ ഇടപെടലുകൾ നടത്തുകയെന്ന ലക്ഷ്യത്തോടെ വിപുലമായ അംഗത്വ പ്രവർത്തനങ്ങളാണ് ജില്ലയിലുടനീളം ലക്ഷ്യമിടുന്നത്.
​ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രവർത്തകരും ഭാരവാഹികളും സംഗമിക്കുന്ന ചടങ്ങിൽ ഉമ്മർ അത്തിമണി (SDPI ജില്ലാ സെക്രട്ടറി ), ജില്ലാ ജോയിന്റ് കൺവീനർമാരായ ഷമീർ പുതുനഗരം, നസീഫ് മണ്ണാർക്കാട് , ഫാത്തിമ ഷഹനാസ്,ജില്ലാ കമ്മറ്റി അംഗങ്ങളായ ഷമീർ അത്തിമണി,സൽമാൻ, റയ്യാൻ, ഷഹീം തുടങ്ങിയ നേതാക്കളും സംബന്ധിക്കും.

മീഡിയ ഇൻചാർജ്
സൽമാൻ
+919605802414

Spread the News

Leave a Comment

IMG 20260806 WA0051