ചെർപ്പുളശ്ശേരി: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡ് (SIFL) ചെയർമാനായി നിയമിതനായ മരക്കാർ മാരായമംഗലത്തിന് സ്വീകരണം നൽകി. യു.ഡി.എഫ് ഷൊർണൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെയും ചെർപ്പുളശ്ശേരി റൂറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ചെർപ്പുളശ്ശേരി ശബരി ഓഡിറ്റോറിയത്തിലായിരുന്നു സ്വീകരണ സമ്മേളനം.
യു.ഡി.എഫ് ഷൊർണൂർ നിയോജകമണ്ഡലം ചെയർമാൻ ടി. ഹരിശങ്കരന്റെ അധ്യക്ഷതയിൽ കെ.പി.സി.സി സെക്രട്ടറി പി. ഹരിഗോവിന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് സംസ്ഥാന നിർവാഹക സമിതി അംഗം കെ.കെ.എ. അസീസ്, യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ പി. അബ്ദുൾ റഹ്മാൻ, ഡി.സി.സി സെക്രട്ടറിമാരായ പി.കെ.വി. വിജയനുണ്ണി, ഒ. വിജയകുമാർ, മൂസാ പേങ്ങാട്ടിരി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷബീർ നീരാണി, ചളവറ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ സുരേഷ്, കെ.എം. ഇസഹാക്ക്, അഡ്വ. അരുൺ, ഉണ്ണ്യേൻകുട്ടി , റൂറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി എം. സിന്ധു എന്നിവർ സംസാരിച്ചു.
യു.ഡി.എഫ് പ്രവർത്തകരും സൊസൈറ്റി ജീവനക്കാരും ഉൾപ്പെടെ നിരവധി പേർ സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തു.