ആനമങ്ങാട് മഹാദേവ മംഗലം ക്ഷേത്രത്തിൽ അഖണ്ഡനാമജപ യജ്ഞം തുടങ്ങി. ഭക്തിയുടെ സന്ദേശം വിടർത്തിക്കൊണ്ട് നടന്ന അഖണ്ഡ നാമജപ നൃത്തത്തിൽ നൂറുകണക്കിന് ഭക്തരാണ് പങ്കെടുക്കുന്നത്. നാമജപ നൃത്തം ഞായറാഴ്ച പുലരും വരെ തുടരും.

513 തവണ ഇരുമുടി കെട്ടുമേന്തി ശബരിമല ദർശനം നടത്തിയ പാലക്കാട് സ്വദേശി മണിസ്വാമി അഖണ്ഡ നാമജപ നൃത്ത യജ്ഞത്തിൽ പങ്കെടുത്തപ്പോൾ അത് മറ്റു ഭക്തർക്ക് അവാച്യമായ അനുഭൂതിയായി മാറി. എല്ലാവർഷവും ഈ ക്ഷേത്രത്തിൽ മണ്ഡല മാസത്തിൽ ഭൂതനാഥനെ സ്തുതിച്ചു കൊണ്ടുള്ള അഖണ്ഡ നാമജപ യജ്ഞവും അഖണ്ഡ പുഷ്പാഞ്ജലി യും നടത്താറുണ്ടെന്ന് ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു