anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കണ്ണംകുണ്ട് പാലം: ടെൻഡർ നടപടികൾ പൂർത്തിയായി; നിർമാണ കരാർ നൽകി

മണ്ണാർക്കാട് കണ്ണംകുണ്ട് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. മഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാൻ ബി കൺസ്ട്രക്ഷൻസ് കമ്പനിയ്ക്കാണ് നിർമാണ ചുമതല.

സ്ഥലം എം.എൽ.എയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീനും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറും ചേർന്ന് നടത്തിയ ഉന്നതതല യോഗത്തിന്റെ പശ്ചാത്തലത്തിലാണ് ടെൻഡർ നടപടി വേഗത്തിൽ പൂർത്തിയായത്.

കണ്ണംകുണ്ട് പാലത്തിന്റെ നിർമ്മാണത്തിനായി 14.14 കോടി രൂപയുടെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നു. പദ്ധതിയുടെ എസ്റ്റിമേറ്റ് സാങ്കേതിക അനുമതിക്കായി സമർപ്പിക്കുകയും സ്ഥലമേറ്റെടുപ്പിനായി 1.18 കോടി രൂപ റവന്യൂ വകുപ്പിന് കൈമാറുകയും ചെയ്തിരുന്നു.

പാലം യാഥാർഥ്യമാകുന്നതോടെ പ്രദേശവാസികളുടെ ദീർഘകാലത്തെ യാത്രാക്ലേശത്തിന് പരിഹാരമാകുന്നതിനൊപ്പം മണ്ണാർക്കാട് മേഖലയിലെ ഗതാഗത സൗകര്യങ്ങൾക്കും വികസന മുന്നേറ്റത്തിനും വലിയ പിന്തുണയാകും.

Spread the News

Leave a Comment

IMG 20260806 WA0051