anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരിയിൽ വ്യാപാരി ഐക്യവേദി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

. ചെർപ്പുളശ്ശേരി. ബസ്റ്റാൻഡ് വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നഗരസഭ ഉടൻ തീരുമാനങ്ങൾ കൈക്കൊള്ളണമെന്ന്  ആവശ്യപ്പെട്ട് വ്യാപാരി  ഐക്യവേദി ചെർപ്പുളശ്ശേരിയിൽ പ്രകടനവും പൊതുയോഗംവും സംഘടിപ്പിച്ചു. പുത്തനാക്കൽ പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം പഴയ ബസ്റ്റാൻഡ് പരിസര സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ വ്യാപാരി വ്യവസായ ഏകോപന സമിതി ജില്ലാ സെക്രട്ടറിയും ചെർപ്പുളശ്ശേരി യൂണിറ്റ് പ്രസിഡണ്ടുമായ കെ എ ഹമീദ് അധ്യക്ഷത വഹിച്ചു. കെപിഎം ഷംസുദ്ദീൻ തുടങ്ങിയ നിരവധി നേതാക്കൾ പ്രസംഗിച്ചു. ബസ്റ്റാൻഡ് വിഷയത്തിൽ ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ വ്യാപാരികൾ ഒന്നടങ്കം പ്രതിഷേധവുമായി ഇനിയും മുന്നോട്ട് ഇറങ്ങും എന്ന് ഐക്യസമര സമിതി അറിയിച്ചു. വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് എൻ സുകുമാരൻ അടക്കം നിരവധി പേരാണ് പരിപാടിയിൽ സംബന്ധിച്ചത്.

Spread the News

Leave a Comment

IMG 20260806 WA0051