anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

തീപിടിത്തത്തിൽ തകർന്ന കേരള സ്റ്റോർ പൂവത്താണി അതിവേഗ തിരിച്ചുവരവ്; തിങ്കളാഴ്ച പുതിയ മുറിയിൽ പ്രവർത്തനം പുനരാരംഭിക്കും

പെരിന്തൽമണ്ണ പൂവത്താണി നാട്ടുകാരുടെയും വ്യാപാരി സംഘടനകളുടെയും അകമഴിഞ്ഞ പിന്തുണയിൽ പ്രതിസന്ധിയെ അതിജീവിച്ച് കേരള സ്റ്റോർ വീണ്ടും തുറക്കുന്നു`

പാലക്കാട് / പൂവത്താണി : കഴിഞ്ഞ നവംബർ 26ന് ഉണ്ടായ തീപിടിത്തത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച കേരള സ്റ്റോർ പൂവത്താണി
അതിവേഗം തിരിച്ചുവരവിനൊരുങ്ങുന്നു. തച്ചനാട്ടുകര പഞ്ചായത്തിൽ പാലക്കാട്–മലപ്പുറം ജില്ലകളുടെ അതിർത്തി പ്രദേശമായ പൂവത്താണിയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം നവംബർ 30 തിങ്കളാഴ്ച രാവിലെ 9.30ന് തൊട്ടടുത്തുള്ള പുതിയതും കൂടുതൽ സൗകര്യങ്ങളുള്ളതുമായ മുറിയിൽ പ്രവർത്തനം പുനരാരംഭിക്കും.

തീപിടിത്തത്തെത്തുടർന്ന് സ്ഥാപനം പ്രതിസന്ധിയിലായെങ്കിലും നാട്ടുകാരുടെയും വ്യാപാരി വ്യവസായി സംഘടനകളുടെയും വിവിധ മേഖലകളിലുള്ളവരുടെയും അകമഴിഞ്ഞ പിന്തുണയാണ് ഇത്രയും വേഗത്തിൽ തിരിച്ചുവരാൻ സഹായിച്ചതെന്ന് മാനേജ്മെന്റ് അറിയിച്ചു.

അപകടസമയത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പോലീസ്, ഫയർഫോഴ്സ്, പഞ്ചായത്ത് അധികൃതർ, കെ.എസ്.ഇ.ബി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരോടും പുതിയ മുറി വിട്ടുനൽകി സഹായിച്ച കെട്ടിട ഉടമയോടും മാനേജ്മെന്റ് നന്ദി അറിയിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പൂവത്താണി, കരിങ്കല്ലത്താണി, താഴെക്കോട്, വെട്ടത്തൂർ, പെരിന്തൽമണ്ണ, മേലാറ്റൂർ യൂണിറ്റുകളിലെ ഭാരവാഹികൾക്കും മണ്ഡലം, ജില്ലാ നേതാക്കൾക്കും മാനേജ്മെന്റ് പ്രത്യേക നന്ദി രേഖപ്പെടുത്തി.

പൂവത്താണിയിലെയും കുളപ്പടയിലെയും നാട്ടുകാർ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, മാധ്യമപ്രവർത്തകർ, പ്രവാസികൾ, സ്ഥാപനത്തിലെ ജീവനക്കാർ തുടങ്ങി പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്ന എല്ലാവരോടുമുള്ള കടപ്പാടും മാനേജ്മെന്റ് അറിയിച്ചു. പ്രാർത്ഥനകളിലൂടെയും പിന്തുണയിലൂടെയും കരുത്തുപകർന്ന പണ്ഡിതന്മാരെയും നന്ദിയോടെ സ്മരിച്ചു.

എല്ലാവരുടെയും സ്നേഹവും സഹകരണവുമാണ് പുതിയൊരു തുടക്കത്തിന് പ്രചോദനമായതെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. തിങ്കളാഴ്ച നടക്കുന്ന പുനരാരംഭ ചടങ്ങിലേക്ക് ഏവരെയും സ്നേഹപൂർവം ക്ഷണിക്കുകയും തുടർന്നും എല്ലാവരുടെയും സഹകരണം അഭ്യർഥിക്കുന്നു

എന്ന്
*കേരള സ്റ്റോർ പൂവത്താണി*

*മുഹമ്മത് ഷെരീഫ്.ഒ.കെ*
75589 35636

*സൈതലവി ഹാജി .ഒ.കെ*
95269 10749

*Shop* 7559935636

28-11-2026

Spread the News

Leave a Comment

IMG 20260806 WA0051