anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സാഹോദര്യ കേരള പദയാത്രയുടെ ജില്ലാതല പര്യടനത്തിന് ചെർപ്പുളശ്ശേരിയിൽ ഉജ്ജ്വല തുടക്കം.

ചെർപ്പുളശ്ശേരി: വംശീയ വിദ്വേഷത്തിനും സാമുദായിക ചേരിതിരിവിനുമുള്ള ശ്രമങ്ങൾ
ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ നവോത്ഥാന മുന്നേറ്റങ്ങളുടെയും സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെയും മൂല്യങ്ങളെ ഉയർ ത്തിപ്പിടിച്ചുകൊണ്ട് സാഹോദര്യ രാഷ്ട്രീയ കേരളത്തിനായി നാടിന്റെ നന്മക്ക് നമുക്കൊന്നാകാം എന്ന പ്രമേയം ഉയർത്തി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്രയുടെ ജില്ലാതല പര്യടനത്തിന് ചെർപ്പുളശ്ശേരിയിൽ ഉജ്ജ്വല തുടക്കമായി.
രാജ്യം ഗുരുതരാവസ്ഥയിലാണന്നും ഭരിക്കുന്നവരുടെ തീവ്രഹിന്ദുത്വ നിലപ്പാടും ആർ എസ് എസിൻ്റെ അജണ്ടകളും രാജ്യത്തെ സ്വൈരജിവിതം ഇല്ലാതാക്കിയതായും റസാഖ് പാലേരി പറഞ്ഞു. രാജ്യത്ത് വിദേശ തീവ്രവാദികളുടെ അക്രമണം, ആൾകൂട്ടക്കൊലകൾ, ന്യൂനപക്ഷ അ രാധനാലയങ്ങളിലെ കയ്യേറ്റം, വിദ്വേഷ പ്രചരണം, സാമുദായിക ധ്രുവീകരണങ്ങൾ എന്നിവ നാൾക്കുനാൾ വർധിക്കുന്നു.ഇതിനെതിരെ എല്ലാ മതേതര കക്ഷികളുടേയും കുട്ടായ പ്രവർത്തനങ്ങളിലുടെ മാത്രമേ ഇതിനെ പ്രതിരോധിക്കാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
സ്വീകരണത്തിൻ്റെ ഭാഗമായി കെ പി ഐ പി റോഡ് പരിസരത്തു നിന്നും ആരംഭിച്ച പദയാത്ര ടൗണിൽ സമാപിച്ചു. പദയാത്രയിൽ വിവിധ തരത്തിലുള്ള ഫ്ലോട്ടുകളും പ്രദർശനങ്ങളും ഉണ്ടായിരുന്നു.
സമാപന പൊതു സമ്മേളനം സംസ്ഥാന ട്രഷറർ സജീദ് ഖാലിദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ പ്രേമ. ജി. പിഷാരോടി, മിർസാദു റഹ്മാന്,, ജില്ലാ പ്രസിഡൻ്റ് കെ.സി. നാസർ, ജില്ല ജനറൽ സെക്രട്ടറിമാരായ മോഹൻദാസ് പറളി, ദിൽഷാദലി തുടങ്ങിയവർ സംസാരിച്ചു.പ്രത്യേക മികവുകൾ നേടിയവരെ ആദരിച്ചു

Spread the News

Leave a Comment

IMG 20260806 WA0051