anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കേരള റിയൽ എസ്റ്റേറ്റ് അപ്പ്ലറ്റ് ട്രൈബ്യൂണൽ പുതിയ ജുഡീഷ്യൽ അംഗമായി റിട്ട . ജില്ലാ ജഡ്ജി പി. ജെ. വിൻസെന്റിനെ നിയമിച്ചു

കൊച്ചി. കേരള റിയൽ എസ്റ്റേറ്റ് അപ്പ്ലറ്റ് ട്രൈബ്യൂണൽ പുതിയ ജുഡീഷ്യൽ അംഗമായി റിട്ട . ജില്ലാ ജഡ്ജി പി. ജെ. വിൻസെന്റിനെ നിയമിച്ച് കൊണ്ട് ഉത്തരവ് പുറത്തിറങ്ങി. ഹൈക്കോടതി മുൻ റിട്ട. ജഡ്ജി പി. ഉമേദിനെ ചെയർപേഴ്സൺ ആക്കിയും റിട്ട. ജില്ലാ ജഡ്ജി വി. കെ. ബാബു പ്രകാശിനെ ജുഡീഷ്യൽ അംഗമായും റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥൻ ജെയിംസ് വർഗ്ഗീസിനെ അഡ്മിനിസ്‌ട്രേറ്റീവ് മെമ്പറായും നിയമിച്ച് 2020 ഏപ്രിൽ 17-ന് ഗസറ്റ് വിജ്ഞാപനം ഗവണ്മെന്റ് പുറപ്പെടുവിച്ചിരുന്നു. 65 വയസ്സ് കഴിഞ്ഞാൽ മെമ്പർമാർക്ക് തുടരുവാൻ കഴിയില്ല. എന്നാൽ കഴിഞ്ഞ വർഷം കാലാവധി പൂർത്തിയാക്കിയ ജുഡീഷ്യൽ അംഗം വി.കെ. ബാബു പ്രകാശിന് നിയമനം സർക്കാർ നീട്ടി നൽകി. ഇതിനെതിരെ ഹൈക്കോടതിയിൽ കേസ് എത്തുകയും ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ചീഫ് സെക്രെട്ടറിയ്ക്ക് പരാതി നൽകുകയും ചെയ്തിരുന്നു. പുതിയ ജുഡീഷ്യൽ അംഗത്തെ നിയമിക്കാത്തതിന് നിയമ സഭയിൽ ചോദ്യം ഉണ്ടാകുകയും കാലാവധി അവസാനിച്ചയാളെ മാറ്റാത്തതിൽ ഹൈക്കോടതി സർക്കാരിനെ വിമർശിച്ചതിന് പിന്നാലെയാണ് നടപടി വേഗത്തിലാക്കി സർക്കാർ ഇപ്പോൾ പി.ജെ. വിൻസെന്റിനെ പുതിയ ജുഡീഷ്യൽ അംഗമായി നിയമിച്ച് ഗസറ്റ് വിജ്ഞാപനം ഇറക്കിയത്.

Spread the News

Leave a Comment

IMG 20260806 WA0051